...
Home News Kerala ‘കുട്ടികളെ കൊണ്ട് കാൽ കഴുകിക്കുന്നത് കേരളത്തിൻ്റെ സംസ്‌കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി.ശിവൻകുട്ടി

‘കുട്ടികളെ കൊണ്ട് കാൽ കഴുകിക്കുന്നത് കേരളത്തിൻ്റെ സംസ്‌കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി.ശിവൻകുട്ടി

പൂർവ അധ്യാപകൻ്റെ കാൽ നിലവിലെ അധ്യാപകർ കഴുകി, വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് കണ്ണൂരിൽ നിന്നുള്ള പരാതി

330

വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളെ കൊണ്ട് കാൽ കഴുകിക്കുന്നത് കേരളത്തിൻ്റെ സംസ്‌കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാസർകോട്, ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ‘ഗുരു പൂർണിമ’ എന്ന പേരിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ, ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാപീഠത്തിൽ ആണ് കാൽകഴുകൽ നടന്നത്.

പൂർവ അധ്യാപകൻ്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് കണ്ണൂരിൽ നിന്നുള്ള പരാതി. സംഭവത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഉൾപ്പെടയുള്ള സംഘടനകൾ രംഗത്ത് വന്നു.

തൃക്കരിപ്പൂർ ചക്രപാണി വിദ്യാമന്ദിർ, ചീമേനി വിവേകാനന്ദ വിദ്യാലയം എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സംസ്ഥാന ബാലവകാശ കമ്മിഷന് ഉൾപ്പെടെ പരാതി നൽകുകയും തുടർപ്രതിഷേധ പരിപാടികൾ ഏറ്റെടുക്കുകയും ചെയ്യാൻ എസ്എഫ്ഐ മുന്നോട്ടു വന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.