...
Home News International വടംവലി കാണുന്നതിനൊപ്പം വയനാടിനായി ഒരു ചായയും; സമീക്ഷ യുകെയുടെ രണ്ടാമത് വടംവലി മത്സരം ശനിയാഴ്‌ച

വടംവലി കാണുന്നതിനൊപ്പം വയനാടിനായി ഒരു ചായയും; സമീക്ഷ യുകെയുടെ രണ്ടാമത് വടംവലി മത്സരം ശനിയാഴ്‌ച

രണ്ടാമത് വടംവലി ടൂർണമെന്‍റിന്‍റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രശസ്ത നടൻ മിഥുൻ രമേശ് മാഞ്ചസ്റ്ററില്‍ നിർവഹിച്ചു. ടൊവിനോ നായകനായ അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയുടെ പ്രീ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.

266

ഉരുൾപൊട്ടൽ ദുരന്തം അഭിമുഖീകരിച്ച വയനാടിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങള്‍ക്ക് സഹായമേകാൻ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റ് ശനിയാഴ്ച വിതൻഷോവിലെ പാർക്ക് അത്ലറ്റിക് സെന്‍ററിൽ നടക്കും . ടൂർണമെന്‍റില്‍ നിന്ന് ലഭിക്കുന്ന തുക വയനാടിനായി നൽകും . ഇതിന് പുറമെ മത്സരം നടക്കുന്ന വേദിയോട് ചേർന്ന് ചായവില്‍പ്പന നടത്തിയും പണം സമാഹരിക്കും.

മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിക്കുന്നതിലേക്കായി ഈ തുക മാറ്റിവെയ്ക്കും. രണ്ടാമത് വടംവലി ടൂർണമെന്‍റിന്‍റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രശസ്ത നടൻ മിഥുൻ രമേശ് മാഞ്ചസ്റ്ററില്‍ നിർവഹിച്ചു. ടൊവിനോ നായകനായ അജയന്‍റെ രണ്ടാം മോഷണം എന്ന സിനിമയുടെ പ്രീ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ഫ്ലാഗ് ഓഫ് ചടങ്ങ്.

ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മത്സരം തുടങ്ങും. ടൂർണമെന്റിൽ ആകെ ഇരുപത് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫിയും നാലായിരത്തോളം പൗണ്ടുമാണ് സമ്മാനമായി നല്‍കുന്നത്. മത്സരത്തിനായി ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്.

ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ്, ഏലൂർ കൺസല്‍ട്ടൻസി, ആദിസ് എച്ച്ആർ ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജന്‍റ് സോളിസിറ്റേഴ്സ് എന്നിവരാണ് മത്സരത്തിന്‍റെ പ്രായോജകർ. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ ബന്ധപ്പെടാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.