കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍; ദൃശ്യം കാണുന്നത് പോക്സോ കുറ്റം

ഡൗൺലോഡ്‌ ചെയ്യാതെ ഇത്തരം ദൃശ്യങ്ങൾ കണ്ടാലും കൈവശം വയ്‌ക്കുന്നതായി കണക്കാക്കാം

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സ്വകാര്യമായി കാണുന്നതും പോക്‌സോ നിയമപ്രകാരമുള്ള കുറ്റമാണെന്ന്‌ സുപ്രീംകോടതി. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യമാണെന്ന് അറിഞ്ഞശേഷം അത്‌ ഡൗൺലോഡ്‌ ചെയ്യാതെ കണ്ടാലും പോക്‌സോ കുറ്റകരമാണെന്ന്‌ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ്‌ ജെ.ബി പദ്ദിവാലയും ഉൾപ്പെട്ട ബെഞ്ച്‌ വ്യക്തമാക്കി. ഇത്തരം ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്‌ക്കാതെ കാണുകമാത്രം ചെയ്യുന്നത്‌ പോക്‌സോ നിയമത്തിൻ്റെ പരിധിയിൽ വരുന്ന നിയമം അല്ലെന്ന മദ്രാസ്‌ ഹൈക്കോടതി വിധി റദ്ദാക്കിയാണ്‌ സുപ്രധാന ഉത്തരവ്‌. കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യം മൊബൈലിൽ കണ്ട ചെന്നൈ സ്വദേശി എസ്‌ ഹാരിഷിനെ കുറ്റവിമുക്തനാക്കിയ ജനുവരിയിലെ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ ക്രിമിനൽ നടപടി പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു.

ഡൗൺലോഡ്‌ ചെയ്യാതെ ഇത്തരം ദൃശ്യങ്ങൾ കണ്ടാലും കൈവശം വയ്‌ക്കുന്നതായി കണക്കാക്കാം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യമാണ്‌ എന്ന്‌ മനസിലാക്കിയ ശേഷം അവ നശിപ്പിക്കാനോ റിപ്പോർട്ട്‌ ചെയ്യാനോ തയാറാവാതെയിരിക്കൽ, പ്രചരിപ്പിക്കണം എന്ന ഉദ്ദേശത്തോടെ കൈവശം വയ്‌ക്കൽ, വിൽപ്പന എന്നിവ- പോക്‌സോ നിയമത്തിലെ സെക്ഷൻ 15 പ്രകാരമുള്ള കുറ്റമാണ്. മറ്റൊരാൾക്ക്‌ ദൃശ്യങ്ങളടങ്ങിയ ലിങ്ക്‌ അയച്ചുനൽകുമ്പോൾ അത്‌ തുറക്കുന്നയാൾക്ക്‌ അപ്പോൾ ദൃശ്യം എന്താണെന്ന്‌ അറിയാത്തതിനാൽ അത്‌ കുറ്റകരമാകുന്നില്ല. എന്നാൽ, ഉള്ളടക്കം മനസിലായ ശേഷവും തുടർന്ന്‌ കാണുന്നത് കുറ്റകരമാകും. മാത്രമല്ല, അത്‌ അധികാരികളെ അറിയിക്കുമ്പോൾ മാത്രമേ 15(1) പ്രകാരമുള്ള നിയമപരമായ ബാധ്യതയിൽ നിന്ന്‌ ഒഴിവാകൂ.

അതേസമയം, ‘കുട്ടികളുടെ അശ്ശീലം’ എന്ന പദം കുട്ടികൾക്കെതിരായ ഗുരുതരമായ കുറ്റകൃത്യത്തെ പ്രതിഫലിപ്പിക്കുന്നത് അല്ലെന്ന്‌ കോടതി വ്യക്തമാക്കി.

പകരം, ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്‌തുക്കൾ’ (സിഎസ്ഇഎഎം) എന്ന്‌ ഉപയോഗിക്കണമെന്ന്‌ നിർദേശിച്ചു. ഇതിനായി പോക്‌സോ വകുപ്പിൽ ഭേദഗതി വരുത്തി ഓർഡിനൻസ്‌ ഇറക്കുന്നത്‌ കേന്ദ്രസർക്കാർ പരിഗണിക്കണം. കോടതികൾ ഇനി ‘കുട്ടികളുടെ അശ്ശീലം’ എന്ന്‌ ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശിച്ചു.

ലൈംഗിക വിദ്യാഭ്യാസം ഇന്ത്യൻ സംസ്‌കാരത്തിന്‌ യോജിച്ചതല്ലെന്ന വാദം തെറ്റ്

ലൈംഗിക വിദ്യാഭ്യാസം പാശ്ചാത്യ ആശയമാണെന്നും ഇന്ത്യൻ സംസ്‌കാരത്തിന്‌ യോജിച്ചതല്ലന്നുമുള്ള വാദം തെറ്റെന്ന്‌ സുപ്രീംകോടതി. ഈ ചിന്താഗതി നിരവധി സംസ്ഥാനങ്ങളിൽ എതിർപ്പിന്‌ കാരണമാവുകയും സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത്‌ നിരോധിക്കുന്നതിലേക്ക്‌ വഴിവെക്കുന്നെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യയിൽ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്‌ തെറ്റിദ്ധാരണ വ്യാപകമാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചില സംസ്ഥാനങ്ങളുടെയും നിലപാട്‌ അങ്ങേയറ്റം യഥാസ്ഥിതികമാണ്‌. ലൈംഗിക വിദ്യാഭ്യാസം പ്രത്യുൽപ്പാദനത്തെ മാത്രം സംബന്ധിച്ചുള്ളത് ആണെന്നാണ്‌ പ്രബലമായ തെറ്റിദ്ധാരണ. ഉഭയസമ്മതം, ആരോഗ്യകരമായ ബന്ധങ്ങൾ, ലിംഗസമത്വം, വൈവിധ്യത്തോടുള്ള ബഹുമാനം തുടങ്ങിയവ അതിൽ ഉൾപ്പെടുന്നുണ്ട്‌. ലൈംഗികാതിക്രമങ്ങൾ കുറയ്‌ക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇക്കാര്യം അഭിസംബോധന ചെയ്യേണ്ടതുണ്ട്‌.

ലൈംഗികതയെക്കുറിച്ച് ചർച്ച ചെയ്യുന്നത് അധാർമികമാണെന്ന യാഥാസ്ഥിതിക വീക്ഷണം പലരും വെച്ചുപുലർത്തുന്നു. ഓരോ പ്രായത്തിലും നൽകുന്ന ബോധവൽക്കരണം ഹാനികരമായ ലൈംഗിക പെരുമാറ്റങ്ങളിൽ നിന്ന്‌ കൗമാരക്കാരെ തടയും. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസ പരിപാടികളുടെ ആവശ്യകത പഠനങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും- കോടതി നിരീക്ഷിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം ചെയ്യും, കുട്ടികളെ ഒരുക്കും, രാവിലെ 7 മണിക്ക് ജോലിക്ക് പോകും. ഉച്ചക്ക് ശേഷം വീട്ടിലേക്ക് തിരക്കിട്ട്, കുട്ടികളെ അന്വേഷിച്ച്, കഴിയുന്നത്ര സമയം അവരോടൊപ്പം ചെലവഴിച്ച്, വീണ്ടും ഒരു പുതിയ ജോലിക്ക് പോകും. വൈകുന്നേരം 7 മണിക്ക്...

Keep exploring...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

More News

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

‘പരാജയത്തിൽ പതറാതെ’, സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗം ദില്ലിയിൽ ആരംഭിച്ചു

രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ...

‘അവയവദാന മാഫിയ’ കേസിൽ മുഖ്യപ്രതി നജീബ് പോലീസ് പിടിയില്‍

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ...

‘വാഗ്‌ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു....

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...