...
Home News Kerala വെള്ളം മലയാള സിനിമ നിർമ്മാതാവ് കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

വെള്ളം മലയാള സിനിമ നിർമ്മാതാവ് കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

ഉടൻ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

266

സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. വെള്ളം, കൂമൻ അടക്കം നിരവധി മലയാള സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.

കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.