വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, മമ്മൂട്ടിയും ദുൽഖർ സൽമാനും ഫഹദ് ഫാസിലും നസ്രിയയും വിക്രമും സൂര്യയും കാർത്തിയും ജ്യോതികയും രശ്‌മിക മന്ദാനയും… സഹായ ഹസ്‌തങ്ങൾ നീളുന്നു

കേരളം ഇന്നുവരെ കാണാത്ത ദുരന്തത്തിന് സാക്ഷിയാവുകയാണ് ഓരോരുത്തരും. ഈ നിമിഷത്തില്‍ ദുരിതബാധിതരെ ചേർത്തുപിടിക്കുകയാണ് സിനിമ മേഖല ഒന്നാകെ. നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങായി എത്തുന്നത്. ഇപ്പോഴിതാ വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുൽഖൽ സൽമാനും രംഗത്ത് എത്തി. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്. തുക മന്ത്രി പി.രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷൻ്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ വയനാട്ടിലേക്കുള്ള ആദ്യവണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്‌തു.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റു മലയാളി താരങ്ങളും തെന്നിന്ത്യൻ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി. ഫഹദ് ഫാസിലും നസ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി. തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഫഹദ് ഈ വിവരം പങ്കുവെച്ചത്. രക്ഷപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതർക്ക് കൈത്താങ്ങാകുന്ന ജനങ്ങളോടും സർക്കാർ ഏജൻസികളുടേയും പ്രവർത്തനം അഭിനന്ദാർഹം ആണെന്നും ഫഹദ് കുറിച്ചു.

ഒരു പ്രദേശമാകെ മണ്ണിലലിഞ്ഞില്ലാതായ ദുരവസ്ഥയിൽ കേരളത്തിന് കൈത്താങ്ങായി എത്തുകയാണ് അന്യഭാഷ താരങ്ങളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്‌തിരിക്കുകയാണ് തമിഴ് താരങ്ങളായ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന്. സൂര്യ തൻ്റെ സോഷ്യൽ മീഡിയയിലൂടെയാണ് 50 ലക്ഷം സംഭാവന നൽകിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. അനിയൻ കാർത്തിയും ഭാര്യ ജ്യോതികയും ചേർന്നാണ് 50 ലക്ഷം സംഭാവന നൽകിയിരിക്കുന്നത്.

നടൻ വിക്രമാണ് ആദ്യം മുക്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നൽകിയത്. ഒട്ടേറെ പേരുടെ ജീവൻ പൊലിയാൻ കാരണമായ ദുരന്തത്തിലുള്ള തൻ്റെ വേദന അറിയിച്ച അദ്ദേഹം പണം സംഭാവന നൽകുകയായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഭൂമിയെ കാക്കാൻ അണുബോംബ്; ഛിന്നഗ്രഹങ്ങളെ തകർക്കാൻ പുത്തൻ വിദ്യയുമായി ചൈന

ഭൂമിക്ക് ഭീഷണിയാകുന്ന വലിയ ഛിന്നഗ്രഹങ്ങളെ തകർക്കാനോ അവയുടെ സഞ്ചാരപാത മാറ്റാനോ ഉള്ള ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ബെയ്ജിങ്ങിലെ ചൈന അക്കാദമി...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുകെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത വയറിളക്കത്തിനും ദഹനസംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്കും...

Related Articles

വലിച്ചിഴക്കപ്പെട്ട കരുണാനിധി; ദ്രാവിഡ രാഷ്ട്രീയത്തിലെ നാടകീയ അറസ്റ്റുകൾക്ക് പിന്നിലെ പകയുടെ ചരിത്രം

| വാമിക ദ്രാവിഡ രാഷ്ട്രീയത്തിൽ സിനിമയ്‌ക്കെന്നപോലെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റുകൾക്കും സിനിമയുടേതുപോലെയുള്ള നാടകീയതകളുണ്ട്. തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ...

യെമൻ തീരത്ത് ഇന്ത്യൻ പതാകയുള്ള കപ്പലിന് നേരെ ആക്രമണം; 13 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

യെമൻ തീരത്ത് ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള വ്യാപാര കപ്പലിന് നേരെ ആക്രമണം. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ കപ്പൽ മുങ്ങിയെങ്കിലും,...

ഫോണിൽ മുഴങ്ങുന്ന ആ ‘സൈറൺ’ അവഗണിക്കല്ലേ; ജീവൻ രക്ഷിക്കാൻ പുത്തൻ കരുത്തുമായി ‘സാചേത്’ മുന്നറിയിപ്പ് സംവിധാനം

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കിടയിൽ പലരുടെയും മൊബൈൽ ഫോണുകളിൽ വലിയ ശബ്ദത്തിലുള്ള സൈറണും പ്രത്യേക അറിയിപ്പുകളും...

ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി; കത്വയിൽ പാകിസ്ഥാൻ ഡ്രോൺ ദൃശ്യമായി, പൂഞ്ചിൽ വ്യാപക തിരച്ചിൽ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് മുകളിലൂടെ പാകിസ്ഥാൻ ഡ്രോൺ പറന്നതായി കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന...

ഇറാനിൽ ചാരവൃത്തി ആരോപിച്ച് വധശിക്ഷകൾ വർദ്ധിക്കുന്നു; പശ്ചിമേഷ്യയിൽ യുദ്ധഭീതി പുതിയ തലത്തിൽ

ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാനിൽ വധശിക്ഷകൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും പുതിയ കൊടുമുടിയിലെത്തി. ഏറ്റവും പുതിയ...

അമേരിക്ക- ഇറാൻ സംഘർഷം: വ്യോമാക്രമണങ്ങൾ പരാജയപ്പെടുന്നു, പുതിയ തന്ത്രങ്ങൾ തേടി പെൻ്റെഗൺ

ലോകത്തിലെ ഏറ്റവും വലിയ വൻശക്തിയായ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം സൈനികവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്ക്. ആഴ്‌ചകളോളം നീണ്ട കനത്ത...

കേരളത്തിൽ മഴ അതിതീവ്രം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കന്‍...

ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം കടുത്ത ചുഴലിയിൽ കുടുങ്ങി

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ അന്താരാഷ്ട്ര വിമാനത്തിന് പറക്കലിനിടെ വായുവിൽ കടുത്ത പ്രക്ഷുബ്ധത (Severe...