സിപിഎം സമ്മേളനകാലം വാര്‍ത്തകളില്‍ നിറയുന്നതിന് കാരണങ്ങള്‍ അറിയാം

പാര്‍ട്ടിക്ക് ഭരണമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രവര്‍ത്തനം നിശിതമായി വിലയിരുത്തപ്പെടും. പാര്‍ട്ടിയില്‍ വ്യക്തി എത്ര ശക്തനാണെങ്കിലും മുഖ്യമന്ത്രിക്കും ഇതില്‍ നിന്നൊഴിവില്ല.

സിപിഎമ്മിന്റെ സംഘടനാതല സമ്മേളനകാലം വാര്‍ത്തകളില്‍ നിറയുന്നതിന് കാരണങ്ങള്‍ പലതുണ്ട്. സ്വയം വിമര്‍ശനത്തിനും ഉള്‍പാര്‍ട്ടിയിലെ വിമര്‍ശനത്തിനും ഉള്ള സമാനതയില്ലാത്ത വേദിയാണിത് എന്നതാണ് വളരെ പ്രധാനം. ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ചിലെ സമ്മേളനങ്ങളില്‍ തുടങ്ങി, സംസ്ഥാന സമ്മേളനവും കടന്ന് ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാനിക്കുന്നതാണ് ഈ കാലയളവ്.

ഈ സമയത്തിനിടയിൽ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ അംഗങ്ങളുടെ വിമര്‍ശനത്തിന് വിധേയരാകും. പാര്‍ട്ടിക്ക് ഭരണമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രവര്‍ത്തനം നിശിതമായി വിലയിരുത്തപ്പെടും. പാര്‍ട്ടിയില്‍ വ്യക്തി എത്ര ശക്തനാണെങ്കിലും മുഖ്യമന്ത്രിക്കും ഇതില്‍ നിന്നൊഴിവില്ല.

ഈ വിമർശനങ്ങളിൽ ഭരണനേതൃത്വവും പാര്‍ട്ടി നേതൃത്വവും ഓരോന്നിനും മറുപടിയും നല്‍കേണ്ടി വരും. ഇതെല്ലാം കൊണ്ടാണ് ഓരോ സമ്മേളനകാലവും സിപിഎമ്മിന് അതീവ നിര്‍ണായകമാകുന്നത്. ഇക്കാലത്ത് നേതാക്കള്‍ കരുതലോടെ നീങ്ങുന്നതും ഇക്കാരണം കൊണ്ടുതന്നെ.

സിപിഎമ്മിൽ പുകയുന്ന പല വിഭാഗീയ പ്രശ്നങ്ങളും പൊട്ടിത്തെറിയിലേക്ക് എത്തുന്നത് സമ്മേളനകാലത്താണ്. മേല്‍കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ അല്ലെങ്കില്‍ നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ എല്ലാമുള്ള വിമര്‍ശനങ്ങള്‍ തുറന്ന ചര്‍ച്ചയാകും. ഒപ്പം തന്നെ കഴിഞ്ഞ സമ്മേളനം മുതല്‍ ഈ സമ്മേളനം വരെ ഓരോ കമ്മറ്റിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതാണ് സമ്മേളനത്തിലെ വജ്രായുധം.

അതില്‍ വിശദമായ ചര്‍ച്ചയുണ്ടാകും. ഇതില്‍ ഉന്നയിക്കപ്പെടുന്ന ഓരോ ആക്ഷേപത്തിനും അതാത് ഘടകങ്ങളുടെ ചുമതലുള്ളവര്‍ മറുപടിയും പറയേണ്ടി വരും. തിരഞ്ഞെടുപ്പിലെ പോരായ്മകള്‍ മുതല്‍ നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വരെ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. ചിലപ്പോഴെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ വെട്ടിനിരത്താന്‍ എതിര്‍വിഭാഗം ഉപയോഗിക്കുന്നതും ഈ റിപ്പോര്‍ട്ട് തന്നെയാണ്.

വിഎസ് പിണറായി വിഭാഗീതയുടെ കാലത്ത് എതിര്‍ ചേരിയിലുള്ളവരെ വെട്ടിനിരത്തിയതെല്ലാം സമ്മേളനകാലത്തായിരുന്നു. അതിന് ഉപയോഗിച്ചത് സംഘടനാ റിപ്പോര്‍ട്ടും. ഇതോടെ നില്‍ക്കകള്ളിയില്ലാതെ പല നേതാക്കളും വിഎസ് പക്ഷം വിട്ട് പിണറായിക്കൊപ്പം കൂടിയതും ചരിത്രമാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടിക്കെതിരെ വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അടക്കം ഇടംവലം നിന്നവരെ പാര്‍ട്ടിയുടെ പോലും പടിക്ക് പുറത്താക്കിയത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ 2005ലെ മലപ്പുറം സംസ്ഥാന സമ്മേളനം കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമാണെന്ന് പറയാം.

ബ്രാഞ്ച് സമ്മേളനത്തില്‍ പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പങ്കെടുക്കാം എന്നാണ് പാര്‍ട്ടി ഭരണഘടന പറയുന്നത്. ബ്രാഞ്ച് സമ്മേളനമാണ് ബ്രഞ്ച് സെക്രട്ടറിയേയും തൊട്ടുമുകളിലുള്ള ഉപരി കമ്മറ്റിയായ ലോക്കല്‍ സമ്മേളനത്തിനുളള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്നത്. ഇവരാണ് ലോക്കല്‍ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഈ പ്രതിനിധികളില്‍ നിന്നാണ് ലോക്കല്‍ സെക്രട്ടറിയേയും ലോക്കല്‍ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടി പാനല്‍ അവതരിപ്പിക്കുന്ന പാനലില്‍ എതിരഭിപ്രായമുള്ള ഏത് പ്രതിനിധിക്കും സെക്രട്ടറി സ്ഥാനത്തേക്കും കമ്മറ്റിയിലേക്കും മത്സരിക്കാം. ഇത് തന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് വരേയുമുള്ള സംഘടനാ തിരഞ്ഞെടുപ്പ് രീതി.

ലോക്കല്‍ സമ്മേളനം ഏരിയ പ്രതിനിധികളേയും ഏരിയ സമ്മേളനം ജില്ലാ സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുക്കും. ജില്ലാ സമ്മേളനം സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളേയും, സംസ്ഥാന സമ്മേളനം പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളേയും തിരഞ്ഞെടുക്കും. ഈ സമ്മേളന ക്രമത്തില്‍ ഏതിലെങ്കിലും വീഴ്ച വന്നാല്‍ അത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടത്തിപ്പിനെ വരെ ബാധിക്കും.

ചിട്ടയായ ഈ രീതി പിന്തുടരുന്നത് കാരണമാണ് ഇപ്പോള്‍ കൊല്ലം കരുനാഗപള്ളിയിലേയും പത്തനംതിട്ട തിരുവല്ലയിലേയും തര്‍ക്കങ്ങള്‍ ഏറെ നിര്‍ണായകമാകുന്നതും. സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തി പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഗൗരവസ്വഭാവത്തെ കാണിക്കുന്നതാണ്.

പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനം ഇരുമ്പ് മറയ്ക്കുള്ളില്‍ നടത്തുന്നു എന്ന വിശേഷമാണ് പലപ്പോഴും നല്‍കാറുള്ളത്. കാരണം സമ്മേളന റിപ്പാര്‍ട്ട് മുതല്‍ പ്രതിനിധികളുടെ വിമര്‍ശനം വരെ ഒന്നും പുറത്ത് വിടുന്ന പതിവില്ല. ആര്‍ക്കെങ്കിലും എതിരെയുള്ള അച്ചടക്ക നടപടിയോ തിരുത്തല്‍ പ്രക്രിയയോ ഉള്‍പ്പെടെ പരസ്യപ്പെടുത്തണമെന്ന് പാര്‍ട്ടി തീരുമാനിക്കുന്നത് അല്ലാതെ ഒരു വിമര്‍ശനവും വെളിച്ചം കാണില്ല.

സെക്രട്ടറി സ്ഥാനത്തേക്ക് സമവായം ഉണ്ടാക്കാനാകാതെ മത്സരം നടന്നാല്‍, അതും പുറത്ത് അറിയാറില്ല. കേഡര്‍ സംവിധാനത്തിലൂടെ സിപിഎം വളര്‍ത്തിയെടുത്തതാണ് ഈ ഇരുമ്പുമറ. എന്നാല്‍ ഇന്നെല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. സമ്മേളനങ്ങളിലെ തമ്മില്‍തല്ലും വിമര്‍ശനവുമെല്ലാം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്ന രീതി കഴിഞ്ഞ കുറേക്കാലമായി കാണാം.

ഇപ്പോഴത്തെ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. തുടര്‍ ഭരണം ലഭിച്ച ശേഷമുണ്ടായിട്ടുള്ള പല അനഭിലഷണീയ പ്രവണതകളെക്കുറിച്ചും പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഉള്ളില്‍ അടക്കിവച്ചിരിക്കുന്നതിന്റെ പലതിന്റെയും ബഹിര്‍സ്ഫുരണം മാത്രമാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്ന വിമര്‍ശനങ്ങള്‍ എന്നതാണ് വാസ്തവം.

മഞ്ഞുമലയുടെ അഗ്രം പോലെ എന്നും പറയാം. അതുകൊണ്ട് തന്നെ ഇത്തവണത്തെ സംസ്ഥാന സമ്മേളനവും നിര്‍ണായകമാണ്. ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനത്തെ പാര്‍ട്ടിയെ തിരുത്താന്‍ കിട്ടുന്ന അവസരം അവസരമാണെന്ന് കരുതിത്തന്നെ പലരും ഇതിനെ ഉപയോഗിക്കുന്നതാണ് പലയിടത്തും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...