...
Home News Kerala ‘പെരുന്നാള്‍ ദിനത്തില്‍ ഐക്യത്തിൻ്റെ പ്രതിജ്ഞ എടുക്കണം’; കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

‘പെരുന്നാള്‍ ദിനത്തില്‍ ഐക്യത്തിൻ്റെ പ്രതിജ്ഞ എടുക്കണം’; കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

ഐക്യവും സന്തോഷവും നിലനില്‍ക്കണം. ആ ഐക്യത്തിന് വേണ്ടി എല്ലാവരും പ്രതിജ്ഞയെടുക്കുക

333

പെരുന്നാള്‍ ത്യാഗത്തിൻ്റെ ഓര്‍മ്മപ്പെടുത്തൽ ആണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. പെരുനാള്‍ ദിനത്തില്‍ ഐക്യത്തിൻ്റെ പ്രതിജ്ഞ എടുക്കണം. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗവും ക്ഷമയും ഉള്ളവരാകണമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

“ലോകത്തുള്ള മുഴുവന്‍ ജനങ്ങളും സന്തോഷിക്കുന്ന ദിവസമാണ്. എല്ലാ രാജ്യത്തും, പ്രത്യേകിച്ച് നമ്മുടെ ഇന്ത്യാ രാജ്യത്ത് എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അതില്‍ ഭിന്നത ഉണ്ടാകണം. ഐക്യവും സന്തോഷവും നിലനില്‍ക്കണം. ആ ഐക്യത്തിന് വേണ്ടി എല്ലാവരും പ്രതിജ്ഞയെടുക്കുക”, -അദ്ദേഹം വ്യക്തമാക്കി.

“രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി ത്യാഗം സഹിക്കുന്നവരും ക്ഷമാശീലമുള്ളവരും ആകണമെന്ന് അദ്ദേഹം പറഞ്ഞു. ചില ജനങ്ങൾ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിച്ച് ഉയര്‍ന്ന് വലിയ ആളുകളാകാന്‍ ശ്രമിക്കുന്ന ഒരു ചുറ്റുപാട് ചിലയിടങ്ങളിലുണ്ട്. അതൊരിക്കലും പാടില്ല. ത്യാഗം സഹിച്ചു കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. അധ്വാനിച്ച് സമ്പത്തുണ്ടാക്കുക”, -അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.