...
Home News Kerala ‘വിവാഹ വാർഷികം’; പ്രതിസന്ധികൾക്കും വേദനകൾക്കും ഇടയിൽ സ്നേഹത്തിൻ്റെ ഉണർത്തുകളുമായി വിഎസ്

‘വിവാഹ വാർഷികം’; പ്രതിസന്ധികൾക്കും വേദനകൾക്കും ഇടയിൽ സ്നേഹത്തിൻ്റെ ഉണർത്തുകളുമായി വിഎസ്

വിഎസ് അച്യുതാനന്ദൻ- കെ വസുമതി ദമ്പതികൾക്ക് 58 -ാം വിവാഹ വാർഷികമാണിത്

290

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ബുധനാഴ്‌ച വിവാഹ വാർഷികം. വിഎസ് അച്യുതാനന്ദൻ- കെ വസുമതി ദമ്പതികൾക്ക് 58 -ാം വിവാഹ വാർഷികമാണിത്. വിഎസിന്‍റെ വിവാഹ വാർഷിക ദിനം മകൻ അരുൺ കുമാർ ഫേസ്ബുക്കിലൂടെ ആണ് അറിയിച്ചത്. ഒപ്പം പ്രതീക്ഷയുടെ കുറിപ്പും പങ്കുവച്ചു.

‘പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിൻ്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…’ – എന്നായിരുന്നു അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. 1967-ലാണ് ആലപ്പുഴ മുല്ലക്കൽ നരസിംഹപുരം കല്യാണ മണ്ഡപത്തിൽ വിഎസ് അച്യുതാനന്ദൻ- കെ വസുമതി ദമ്പതികളുടെ വിവാഹം നടന്നത്.

കഴിഞ്ഞ മാസം 23-നാണ് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളടക്കം മൂർച്ഛിച്ചതോടെ വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വിഎസ് വെന്റിലേറ്റർ സഹായത്തോടെ ആണ് കഴിയുന്നത്.

നെഫ്രോളജി വിദഗ്‌ദനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തുന്ന വിദഗ്‌ദ ഡോക്ടർമാരുടെ സംഘം വിഎസിൻ്റെ ആരോഗ്യ സ്ഥിതി ദിവസവും വിലയിരുത്തുന്നുണ്ട്. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദ്ദേശം.

അരുൺ കുമാറിന്‍റെ കുറിപ്പ്

വർഷങ്ങൾ!
ഇന്ന് അച്ഛൻ്റെയും അമ്മയുടെയും വിവാഹ വാർഷികം..
പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിൻ്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.