...
Home News National പടിഞ്ഞാറൻ രാജ്യങ്ങൾ അവരുടെ നേട്ടത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നുള്ളൂ; ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് റഷ്യ

പടിഞ്ഞാറൻ രാജ്യങ്ങൾ അവരുടെ നേട്ടത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നുള്ളൂ; ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് റഷ്യ

വികസ്വര രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെ അപകടത്തിലാക്കുന്നു

380

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് യുഎസ് വ്യാപാര ഉപദേഷ്ടാവ് പറഞ്ഞതിനെ കുറിച്ച് ഇന്ത്യയിലെ റഷ്യൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് ആയ റോമൻ ബാബുഷ്‌കിൻ പറയുന്നു, “റഷ്യയാണ് ഏറ്റവും വലിയ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യയാണ് ഏറ്റവും വലിയ ഉപഭോക്താവ്.

ഏതൊരു തരത്തിലുള്ള ഏകപക്ഷീയമായ നടപടിയും വിതരണ ശൃംഖലയിലെ തടസങ്ങൾക്കും വിലനിർണയ നയങ്ങളിലെ അസന്തുലിത അവസ്ഥക്കും ആഗോള വിപണികളുടെ അസ്ഥിരതക്കും കാരണമാകുന്നു. ഇത് വികസ്വര രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെ അപകടത്തിലാക്കുന്നു.

“സാങ്കൽപ്പികമായി പറഞ്ഞാൽ ഇന്ത്യ റഷ്യൻ എണ്ണ നിരസിച്ചാൽ അത് പാശ്ചാത്യ ലോകവുമായി പൊതുവെ തുല്യ സഹകരണത്തിലേക്ക് നയിക്കില്ല. കാരണം അത് പാശ്ചാത്യ സ്വഭാവത്തിലല്ല. ഇത് സമീപ വർഷങ്ങളിൽ വ്യക്തമായി പ്രകടമായിരുന്നു.

“സ്വന്തം നേട്ടത്തെ കുറിച്ച് ചിന്തിക്കുന്ന നവകൊളോണിയൽ ശക്തികളെ പോലെയാണ് അവർ പെരുമാറുന്നത്. ഈ സമ്മർദ്ദം അന്യായവും ഏകപക്ഷീയവുമാണ്. ഉപരോധങ്ങൾ അടിച്ചേൽപ്പിക്കുന്നവരെ ആണ് അവ ബാധിക്കുന്നത്.”

“ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്. ഞങ്ങളുടെ ബന്ധങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് ഇടയിലും ഇന്ത്യ- റഷ്യ ഊർജ്ജ സഹകരണം തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

ചിത്രം: ഇന്ത്യയിലെ റഷ്യൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് റോമൻ ബാബുഷ്‌കിൻ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.