...
Home News International “നിങ്ങളുടെ ലൈംഗിക ആഭിമുഖ്യം എന്താണ്?” അപേക്ഷയിലെ ചോദ്യം കണ്ട് ഉദ്യോഗാർത്ഥി ഞെട്ടിപ്പോയി

“നിങ്ങളുടെ ലൈംഗിക ആഭിമുഖ്യം എന്താണ്?” അപേക്ഷയിലെ ചോദ്യം കണ്ട് ഉദ്യോഗാർത്ഥി ഞെട്ടിപ്പോയി

ഉദ്യോഗാര്‍ത്ഥികളുടെ വംശം, ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവ വ്യക്തമാക്കണം എന്നാവശ്യപ്പെടുന്ന ചോദ്യങ്ങളും ഇതിലുണ്ടായിരുന്നു

257

ഉദ്യോഗാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയും അനുഭവ സമ്പത്തും ജോലിയ്ക്കായി അപേക്ഷ നല്‍കുമ്പോൾ തൊഴിലുടമകള്‍ ചോദിക്കാറുണ്ട്. തങ്ങളുടെ സ്ഥാപനത്തിലെ ജോലിയ്ക്ക് അനുയോജ്യനാണോ ഈ ഉദ്യോഗാര്‍ത്ഥി എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികയുടെ ലൈംഗിക ആഭിമുഖ്യവും ജോലിയും തമ്മില്‍ എന്താണ് ബന്ധം?

സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇപ്പോള്‍ വ്യാപകമാകുന്നത്. ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് ലഭിച്ച ഇൻ്റെണ്‍ഷിപ്പിനായുള്ള അപേക്ഷ ഫോമിലാണ് ഇക്കാര്യം ചോദിച്ചിരിക്കുന്നത്. അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

ഈ അപേക്ഷ ഫോമില്‍ ലൈംഗിക ആഭിമുഖ്യം മാത്രമല്ല ചോദിച്ചത്. ഉദ്യോഗാര്‍ത്ഥികളുടെ വംശം, ജെന്‍ഡര്‍ ഐഡന്റിറ്റി എന്നിവ വ്യക്തമാക്കണം എന്നാവശ്യപ്പെടുന്ന ചോദ്യങ്ങളും ഇതിലുണ്ടായിരുന്നു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്‌തു.

“ഞാന്‍ ഒരു ജോലിയ്ക്ക് അപേക്ഷിച്ചിട്ട് കാലങ്ങളായി. സാധാരണയായി ലൈംഗിക ആഭിമുഖ്യം ഏതാണെന്ന് ചോദിക്കാറുണ്ടോ? ഇത് നിയമപരമാണോ?,” എന്നൊരാള്‍ കമന്റ് ചെയ്‌തു.

“ഇപ്പോഴും അപേക്ഷകളില്‍ വംശവും, ലിംഗവും, ലൈംഗിക ആഭിമുഖ്യവും രേഖപ്പെടുത്തണമെന്നത് അവിശ്വസനീയമായി തോന്നുന്നു,” മറ്റൊരാള്‍ കമന്റ് ചെയ്‌തു.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ വളരെ സാധാരണമാണെന്നാണ് മറ്റൊരു വിഭാഗം ഉപയോക്താക്കള്‍ പറഞ്ഞത്. അമേരിക്കയിലെ എല്ലാ ജോലിയ്ക്കും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് പതിവാണെന്ന് ഒരാള്‍ പറഞ്ഞു.

“ഇത് ഇത്ര കാര്യമാക്കേണ്ടതില്ല. ഇതൊക്കെ എല്ലാ അപേക്ഷയിലും ചോദിക്കാറുണ്ട്. കാലങ്ങളായി ഈ രീതി തുടരുന്നുണ്ട്. ചില സാഹചര്യത്തില്‍ ഈ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടി വരും. എന്നാല്‍ ചില കമ്പനികള്‍ ഇക്കാര്യം വെളിപ്പെടുത്താതിരിക്കാനുള്ള ഉദ്യോഗാര്‍ത്ഥിയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാറുമുണ്ട്,’’ മറ്റൊരാള്‍ കമന്റ് ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.