...
Home News Kerala എന്താണ് ശബരിമലയിലെ വെർച്വൽ ക്യൂ?; എന്തൊക്കെയാണ്‌ ഗുണങ്ങള്‍?

എന്താണ് ശബരിമലയിലെ വെർച്വൽ ക്യൂ?; എന്തൊക്കെയാണ്‌ ഗുണങ്ങള്‍?

ശബരിമലയ്ക്ക് ഒരു സമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനത്തിരക്കിന് ഒരു സുരക്ഷിതപരിധി ഉണ്ട് - ദിവസം 80,000 ആളുകൾ. അതിൽ കൂടിയാല്‍ തിരക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങളുണ്ടാകാനുള്ള സാധ്യത കുത്തനെ ഉയരും.

216

എന്താണ് ശബരിമലയിലെ വെർച്വൽ ക്യൂ?

അയ്യപ്പഭക്തര്‍ക്ക് സമാധാനമായും സുരക്ഷിതമായും മുന്‍കൂട്ടി പ്ലാന്‍ ചെയ്തു കൊണ്ടും ദര്‍ശനം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്ന ശാസ്ത്രീയവും ആധുനികവുമായ സംവിധാനമാണ് വെർച്വൽ ക്യൂ.

എന്തിനാണ് ശബരിമലയില്‍ വെർച്വൽ ക്യൂ?

ശബരിമലയ്ക്ക് ഒരു സമയം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജനത്തിരക്കിന് ഒരു സുരക്ഷിതപരിധി ഉണ്ട് – ദിവസം 80,000 ആളുകൾ. അതിൽ കൂടിയാല്‍ തിരക്ക് മൂലം ഉണ്ടാകുന്ന അപകടങ്ങളുണ്ടാകാനുള്ള സാധ്യത കുത്തനെ ഉയരും. ശബരിമലയില്‍ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കാൻ ഏര്‍പ്പെടുത്തിയിരിക്കുന്ന ആധുനിക സംവിധാനമാണ് വെർച്വൽ ക്യൂ.

എങ്ങനെ ആണ്‌ വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യാൻ കഴിയുന്നത്?

https://sabarimalaonline.org യില്‍ പോയി register ചെയ്ത ശേഷം നേരത്തെ കൂടി ദര്‍ശനം പ്ലാന്‍ ചെയ്യാം. സമാധാനമായി ദര്‍ശനം നടത്താം. സ്വയം ബുക്കിംഗ് ചെയ്യാൻ ബുദ്ധിമുട്ട്‌ ഉള്ളവര്‍ക്ക് അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയും ഇത് ചെയ്യാവുന്നതാണ്. ശബരിമല ഇടത്താവളങ്ങളിലും ഇതിനുള്ള വിപുലമായ സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്‌.

എന്തൊക്കെയാണ്‌ വെർച്വൽ ക്യൂ കൊണ്ടുള്ള ഗുണങ്ങള്‍?

  • ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയും എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.
  • ശബരിമല ദര്‍ശനത്തിന് വേണ്ടി വ്രതം നോറ്റ് മാലയിട്ട് വരുന്ന ഒരു അയ്യപ്പഭക്തനും തിരക്ക് മൂലം കാത്തു കിടക്കേണ്ട അവസ്ഥ ഉണ്ടാകില്ല.
  • തിരക്ക് നേരത്തെ കൂട്ടി അറിയാൻ കഴിയും എന്നതിനാല്‍, അതിന്‌ അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും മറ്റും കഴിയും.
  • തിരക്ക് കുറവുള്ള ദിവസം നോക്കി ശബരിമലദര്‍ശനം കാലേ കൂട്ടി പ്ലാന്‍ ചെയ്യാൻ ഭക്തര്‍ക്ക് കഴിയും. കുട്ടികളും പ്രായം ചെന്നവരുമായി വരുന്ന ഭക്തര്‍ക്ക് ഇത് വളരെ ഉപകാരപ്പെടും.
  • അന്നദാനം, ദാഹജലം, പ്രസാദം മുതലായവയുടെ ലഭ്യത ശാസ്ത്രീയമായി ഉറപ്പ് വരുത്താൻ വെർച്വൽ ക്യൂ മുഖേന സാധിക്കും. അതായത്, വെയിലത്ത് നീണ്ട ക്യൂവിൽ നില്‍ക്കാതെ തന്നെ അരവണയും അപ്പവും ഭക്തര്‍ക്ക് ഉടനടി ലഭിക്കും.

എന്തൊക്കെയാണ്‌ വെർച്വൽ ക്യൂ ഒഴിവാക്കിയാല്‍ ഉള്ള ദോഷങ്ങള്‍?

  • ശബരിമല തീര്‍ത്ഥാടനകാലത്ത് ക്രമാതീതമായി തിരക്ക് വര്‍ദ്ധിക്കാന്‍ അത് ഇടയാക്കും.
  • ഒരു പരിധിക്ക് അപ്പുറം തിരക്ക് കൂടിയാല്‍ അപകടസാധ്യത കുത്തനെ കൂടാൻ അത് ഇടവരുത്തും.
  • മോഷ്ടാക്കളും പിടിച്ചുപറിക്കാരും തിരക്കിന്റെ ഇടയില്‍ കടന്നു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാന്‍ ഉള്ള സാധ്യത വര്‍ദ്ധിക്കും.
  • കുട്ടികളും പ്രായം ചെന്നവരുമായ അയ്യപ്പ ഭക്തര്‍ കൂട്ടം തെറ്റി പോകാനും മറ്റും ഉള്ള സാധ്യതയും അനുബന്ധ പ്രശ്‌നങ്ങളും വര്‍ദ്ധിക്കും.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.