വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇനി മുതൽ ഫീസ്; വലിയ കമ്പനികൾക്ക് തിരിച്ചടി

പുതിയ മാറ്റത്തോടെ ഈ സൗജന്യ സേവനങ്ങൾക്കാണ് നിയന്ത്രണ വന്നിരിക്കുന്നത്.

വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ന് (ഒക്ടോബർ 1) മുതൽ ഫീസ് നിലവിൽ വന്നു. ഇതുവരെ സൗജന്യമായി ലഭിച്ചിരുന്ന ചില വാണിജ്യ സന്ദേശങ്ങൾക്കാണ് ഇനി മുതൽ കമ്പനികൾ പണം നൽകേണ്ടി വരിക. മെറ്റയുടെ പുതിയ പ്രഖ്യാപനപ്രകാരം ഇന്ത്യയിൽ യൂട്ടിലിറ്റി, സർവീസ് മെസേജുകൾക്ക് ഓരോന്നിനും 11.5 പൈസ നിരക്കിലാണ് ഫീസ് ഈടാക്കുന്നത്.

വിവിധ വാണിജ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ഇതോടെ പൂർണ്ണമായും സൗജന്യമല്ലാതായി മാറിയിരിക്കുകയാണ്. ഉപഭോക്തൃ സേവനങ്ങൾ, ഓർഡർ അപ്‌ഡേറ്റുകൾ, ഡെലിവറി വിവരങ്ങൾ, ബുക്കിങുകൾ, പേയ്മെന്റ് സംബന്ധമായ സന്ദേശങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്‌സ്ആപ്പ് API / പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.

പ്രധാന വിവരങ്ങൾ

  • സൗജന്യ പരിധി: വാണിജ്യ സ്വഭാവത്തിലുള്ള വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമുകൾക്ക് പ്രതിമാസം 1000 സൗജന്യ സർവീസ് മെസേജുകൾ ലഭിക്കും. ഇതിനു ശേഷമുള്ള അധിക സന്ദേശങ്ങൾക്കാണ് ഫീസ് ബാധകമാകുന്നത്.
  • ചെറുകിടക്കാർക്ക് ബാധകമല്ല: സാധാരണ വാട്‌സ്ആപ്പ് ബിസിനസ് ആപ്പ് (WhatsApp Business App) ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികൾക്കും വ്യക്തിഗത ബിസിനസുകൾക്കും ഈ ചാർജുകൾ നൽകേണ്ടി വരില്ല.
  • നിരക്ക് വിവരങ്ങൾ: ആയിരം യൂട്ടിലിറ്റി/സർവീസ് മെസേജുകൾക്ക് 115 രൂപയും 10,000 മെസേജുകൾക്ക് 1150 രൂപയുമാണ് നിരക്ക് (ജിഎസ്ടി തുക ഇതിൽ ഉൾപ്പെടുന്നില്ല).
  • 24 മണിക്കൂർ നിയമം: ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കൾക്ക് 24 മണിക്കൂറിനുള്ളിൽ അയക്കുന്ന യൂട്ടിലിറ്റി മെസേജുകൾക്കും (ഉദാഹരണത്തിന്: ഓൺലൈൻ ഓർഡർ നമ്പർ, ഡെലിവറി നോട്ടിഫിക്കേഷനുകൾ) ഈ നിരക്ക് ബാധകമാണ്.

എന്തെല്ലാം സൗജന്യമായിരുന്നു?

നിലവിലെ സംവിധാനപ്രകാരം, ഒരു ഉപഭോക്താവ് ബിസിനസ് വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലൂടെ സന്ദേശങ്ങൾ അയച്ചാൽ യാതൊരു ചാർജും ഈടാക്കാതെ തന്നെ കമ്പനികൾക്ക് മറുപടി നൽകാൻ സാധിച്ചിരുന്നു. ഓർഡർ അപ്‌ഡേറ്റുകളും ഡെലിവറി വിവരങ്ങളും ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഈ സൗജന്യ സേവനങ്ങൾക്കാണ് നിയന്ത്രണ വന്നിരിക്കുന്നത്.

ഒരു സന്ദേശത്തിന് തുക വളരെ കുറവാണെന്ന് തോന്നാമെങ്കിലും, പ്രതിമാസം ലക്ഷക്കണക്കിന് ഉപഭോക്തൃ ഇടപെടലുകൾ നടത്തുന്ന ഇ-കൊമേഴ്സ് കമ്പനികൾ, ബാങ്കുകൾ, ട്രാവൽ സ്ഥാപനങ്ങൾ എന്നിവരെ സംബന്ധിച്ച് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയേക്കാം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...