...
Home News Kerala വോട്ട് കിട്ടിയാലും ഇല്ലെങ്കിലും രാഷ്ട്രീയമാണ് ഒന്നാമത്തെയും രണ്ടാമത്തെയും ഇടത്പക്ഷ ആയുധം

വോട്ട് കിട്ടിയാലും ഇല്ലെങ്കിലും രാഷ്ട്രീയമാണ് ഒന്നാമത്തെയും രണ്ടാമത്തെയും ഇടത്പക്ഷ ആയുധം

വികസനവും ക്ഷേമവും സർക്കാർ പ്രകടനവും മാത്രം വിലയിരുത്തിയാൽ ഇങ്ങനെ അല്ല ജനം വോട്ട് ചെയേണ്ടത്. വോട്ട് എല്ലാത്തിന്റെയും ധാർമ്മികത എന്ന പക്ഷമില്ല. ആളുകൾ എവിടെ മാനവികശരി എന്ന് നോക്കി കുത്താനിരിക്കുന്നവരുമല്ല. സമൂഹം എന്നും ശരിയുടെ തെരെഞ്ഞെടുപ്പുകാരുമല്ല.

337

| സയിദ് അബി

സിപിഐഎം ഒരു രാഷ്ട്രീയപാർട്ടിയാണ്. സിപിഐഎം ഒരു വികസനമുന്നണി മാത്രമല്ല.ഒരു രാഷ്ട്രീയ മുന്നണി കൂടിയാണ്. കേരളത്തിന്റെ ഒരു സെക്കുലർ തൃപ്തി സിപിഐഎമ്മിലുണ്ട്. അത് ഊട്ടി ഉറപ്പിച്ച/പറയാനുള്ളത് പറഞ്ഞും എതിർത്തും പോയൊരു സിപിഐഎം സെക്രട്ടറിയായിരുന്നു പിണറായി വിജയൻ.ഏത് സാമുദായിക/ മത നേതാവ് ആയാലും സിപിഐഎമ്മിന്റെ കോറിൽ തൊട്ട് സംസാരിച്ചാൽ നല്ല തേപ്പ് കിട്ടുമെന്നൊരു വിശ്വാസം പൊതുവത്കരിക്കപ്പെട്ടിരുന്നു. പാർട്ടിയുടെ നയങ്ങളിൽ/ നേതാക്കളുടെ രാഷ്ട്രീയ വർത്തമാനത്തിൽ കയറി കൊത്താൻ ഒരുത്തനെയും ഈ പാർട്ടി അനുവദിച്ചിരുന്നില്ല. ആ നട്ടെല്ലിന് ഒരു ആദരവുണ്ട്. വോട്ടല്ല ഉള്ളത്, ആദരവ്.

അതിനെ പരിഹസിച്ച് അറമാടി നടന്നൊരു തെമ്മാടിയെ പാർട്ടി ഗൗരവത്തിൽ എടുത്തില്ല.
ഏതെങ്കിലും ജാതികാരിലേക്കോ മതക്കാരിലേക്കോ ഉള്ള സിപിഐഎം വാതിൽ വർഗ്ഗസമരങ്ങളുടെയും ജീവിത സമരങ്ങളുടെയും ഭാഗമായി തുറന്നതാണ്.ഒരു മത/ ജാതി നേതാവിന്റെ കയ്യിലുമല്ല ആ വാതിലിന്റെ താക്കോൽ ഉള്ളത്. അങ്ങനെ ആണെന്ന് അവർ കരുതിയാലും പാർട്ടി കരുതിയാൽ പിന്നെ വലത് രാഷ്ട്രീയത്തിൽ നിന്ന് വിഭിന്നമല്ല ഒന്നും.

എല്ലാ സമുദായത്തിലും മതത്തിലും വർഗീയത വളരുന്നുണ്ട്. അതിന് നല്ല വലത് രാഷ്ട്രീയ പിന്തുണയുണ്ട്, മൂന്നെണ്ണത്തിനെയും ഒരുമിച്ച് വാക്കിലും പ്രവർത്തിയിലും എതിർക്കണം. വർഗീയപ്രചാരണങ്ങളെ സോഷ്യൽ മീഡിയയിലും പുറത്തും എതിർത്ത് തോല്പിക്കാൻ പാർട്ടി കയ്യിലുള്ള സംവിധാനവും ഭരണവും വരെ ഉപയോഗിച്ചില്ല എന്ന തോന്നലുണ്ട്.

രാഹുൽ ഈശ്വർ ജയിലിൽ പോയപ്പോൾ ശൂന്യമായ വെറുപ്പ് മൈതാനങ്ങൾ എന്നും കേരളത്തിന്റെ സെക്കുലർ ശരീരത്തെ പലവട്ടം പിച്ചി കീറിയപ്പോഴും വികസനവും ക്ഷേമ കരുതലും കൊണ്ട് കാണാതെ പോയി. അത് സെക്കുലർ മനുഷ്യരിൽ കടുത്ത നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

വർഗ്ഗപ്രതിസന്ധികൾ തീർക്കേണ്ടത് സർക്കാർ മാത്രമല്ല. ഒരുപാട് പരിമിതികളും കുറവുകളും അവിടെ ഉണ്ടാകും. പാർട്ടി ഓഫീസിൽ തീർക്കേണ്ടതും ചർച്ച ചെയേണ്ടതും അവിടെ വേണം.മനുഷ്യരുടെ വർഗ്ഗ പരിഹാരങ്ങളുടെ ഈറ്റില്ലം പാർട്ടി ഓഫീസുകളാണ്. ആ ഓഫീസുകളുടെ നിർദേശത്തിലാണ് വർഗ്ഗപ്രതിസന്ധികളുടെ സർക്കാർ ഇടപെടൽ വേണ്ടത്. അല്ലാതെ വർഗ്ഗപ്രശ്നങ്ങളെ സർക്കാർ കൈകാര്യം ചെയ്യുമ്പോൾ നീക്ക് പോക്ക് നടത്തി ഭരണതീരുമാനം ഉറപ്പിക്കുന്ന പണി എപ്പോഴും ഓഫീസുകൾക്ക് പറ്റില്ല.

ഇത്തരം അനേകം വിഷയങ്ങൾ ഉള്ളത് കൊണ്ട് ജനങ്ങൾക്ക് ‘ധാർമികത’ ജനിച്ചുള്ള പ്രതികരണമാണ് എന്ന് പൂർണമായി അഭിപ്രായമില്ല.ഒരു ഇടത് വിശ്വാസി എന്ന നിലയിലുള്ള ആശങ്കയും വിമർശനവും മാത്രമാണ്. വികസനവും ക്ഷേമവും സർക്കാർ പ്രകടനവും മാത്രം വിലയിരുത്തിയാൽ ഇങ്ങനെ അല്ല ജനം വോട്ട് ചെയേണ്ടത്. വോട്ട് എല്ലാത്തിന്റെയും ധാർമ്മികത എന്ന പക്ഷമില്ല. ആളുകൾ എവിടെ മാനവികശരി എന്ന് നോക്കി കുത്താനിരിക്കുന്നവരുമല്ല. സമൂഹം എന്നും ശരിയുടെ തെരെഞ്ഞെടുപ്പുകാരുമല്ല. രാഷ്ട്രീയമാണ് ഒന്നാമത്തെയും രണ്ടാമത്തെയും ഇടത്പക്ഷ ആയുധം,വോട്ട് കിട്ടിയാലും ഇല്ലെങ്കിലും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.