Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വൈറ്റ് ഹൗസ് പ്രവേശന വിലക്ക്; ട്രംപ് ഭരണകൂടത്തിന് എതിരെ മാധ്യമങ്ങളുടെ കേസ് | Nalamidam
21 September 2026
Home News International വൈറ്റ് ഹൗസ് പ്രവേശന വിലക്ക്; ട്രംപ് ഭരണകൂടത്തിന് എതിരെ മാധ്യമങ്ങളുടെ കേസ്

വൈറ്റ് ഹൗസ് പ്രവേശന വിലക്ക്; ട്രംപ് ഭരണകൂടത്തിന് എതിരെ മാധ്യമങ്ങളുടെ കേസ്

പ്രസ് ക്രെഡൻഷ്യലുകൾ റദ്ദാക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത് ഈ മാധ്യമങ്ങൾ വാഷിംഗ്ടൺ ഡിസി ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു

2

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ മാധ്യമ വിലക്കിനെതിരെ പ്രമുഖ വാർത്താ ഏജൻസികളായ സി.എൻ.എൻ (CNN), പൊളിറ്റിക്കോ (Politico), എം.എസ്. നൗ (MSN) എന്നിവ കോടതിയിൽ. വൈറ്റ് ഹൗസ് പരിസരത്തുനിന്ന് മാധ്യമ പ്രവർത്തകരെ വിലക്കുകയും പ്രസ് ക്രെഡൻഷ്യലുകൾ റദ്ദാക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത് ഈ മാധ്യമങ്ങൾ വാഷിംഗ്ടൺ ഡിസി ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.

  • ഒന്നാം ഭേദഗതി ലംഘനം: പത്രങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുന്നില്ലെന്നും, തങ്ങളുടെ ഒന്നാം ഭേദഗതി അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് നിയമനടപടിയെന്നും മാധ്യമങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. മുന്നറിയിപ്പോ നടപടിക്രമങ്ങളോ ഇല്ലാതെയാണ് വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞതെന്നും അവർ കുറ്റപ്പെടുത്തി.
  • ടിവി പൂൾ കവറേജ് ബഹിഷ്കരണം: എ.ബി.സി, സി.ബി.എസ്, സി.എൻ.എൻ, ഫോക്സ്, എൻ.ബി.സി തുടങ്ങിയ പ്രമുഖ യു.എസ് പ്രക്ഷേപകർ ട്രംപിന്റെ ടി.വി ‘പൂൾ’ കവറേജ് താൽക്കാലികമായി നിർത്തിവച്ചു.
  • ഭരണകൂടത്തിന്റെ ന്യായീകരണം: മാധ്യമ വിലക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമല്ലെന്നും, ഭരണകൂടത്തിനെതിരെ ഇടതുപക്ഷ പ്രചാരണം നടത്തുന്ന മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിനുള്ളിൽ പ്രത്യേക പ്രവേശനം നൽകേണ്ടതില്ലെന്നുമാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നിലപാട്. ട്രംപ് അനുകൂല ഭരണത്തെക്കുറിച്ചുള്ള വാർത്തകളിൽ 92 ശതമാനവും നെഗറ്റീവ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
  • വ്യാജ വാർത്ത പോരാട്ടം: ഇത് സ്വതന്ത്ര മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണമല്ലെന്നും, അമേരിക്കയിൽ കാൻസർ പോലെ പടരുന്ന ‘വ്യാജ വാർത്തകൾക്കെതിരെയുള്ള’ പോരാട്ടമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
  • മാധ്യമ സംഘടനകളുടെ എതിർപ്പ്: മാധ്യമ വിലക്കിനെതിരെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ (WHCA) രംഗത്തുവന്നു. മാധ്യമങ്ങളുടെ കവറേജിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നത് ഭാവിയിൽ മറ്റുള്ളവർക്കും ബാധകമാകുന്ന അപകടകരമായ പ്രവണതയാണെന്ന് WHCA പ്രസിഡന്റ് ജാക്വി ഹെൻറിച്ച് മുന്നറിയിപ്പ് നൽകി.
  • പശ്ചാത്തലം: ട്രംപ് ഭരണകൂടം തങ്ങൾക്ക് അനുകൂലമല്ലാത്ത പ്രമുഖ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിക്കുകയും, ഭരണകൂടത്തോട് അനുഭാവം പുലർത്തുന്ന പുതിയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ്, സി.ബി.എസ് തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയും അദ്ദേഹം ഇതിനകം നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ രാഷ്ട്രീയ പോര് കനക്കുന്നത്.