‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ ബാക്കിയുള്ളത്. 2026 മാര്‍ച്ച് 31ന് 6,322 കോടിയാണ് ട്രഷറി നീക്കിയിരിപ്പെങ്കില്‍ ഏപ്രിലില്‍ ഇത് 5,263കോടി രൂപയും ഇക്കഴിഞ്ഞ മെയ് 16 വരെ 2,211 കോടിയുമാണെന്നും ധവളപത്രത്തില്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു.

കിഫ്ബിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്‌പ ബാധ്യതയുണ്ട്. ഇതിൻ്റെ കടങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിൻ്റെ കടങ്ങളാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായി കെഎസ്ആര്‍ടിസി, കെഎസ്ഇബി, കേരള ജല അതോറിറ്റി എന്നിവ വലിയ നഷ്‌ടത്തിലാണെന്നും സംസ്ഥാനത്തിൻ്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിച്ചുവെന്നും ധവളപത്രത്തിലുണ്ട്.

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണമെന്ന നിര്‍ദേശവും വിരമിക്കൽ പ്രായം ഉയർത്തണമെന്നും ശമ്പള പരിഷ്‌കരണം 10 വർഷത്തിൽ ഒരിക്കൽ മാത്രം മതിയെന്നുമുള്ള നിർദേശങ്ങള്‍ ധവളപത്രം മുന്നോട്ടു വെയ്ക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ മലാക്ക കടലിടുക്കിനും (Strait of Malacca)....

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വീട്ടുതടങ്കലിൽ; സിഎംആർഎൽ കേസിൽ ഇഡിയുടെ റെയ്‌ഡ്‌ ഏഴ് മണിക്കൂർ പിന്നിട്ടു

മെയ് 27 ബുധനാഴ്‌ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പ്രതിമാസ പണമടക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഒരു പ്രധാന ഓപ്പറേഷൻ നടത്തി. മുൻ കേരള മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ...

Related Articles

ചൈനീസ് വ്യാപ്തിക്ക് തടയിടാൻ കടലിലെ ‘ഗ്രേറ്റ് വാൾ’; മലാക്കയെ ലക്ഷ്യമിട്ട് ആൻഡമാനിൽ ഇന്ത്യയുടെ 11 ബില്യൺ ഡോളറിന്റെ മെഗാ പ്രൊജക്റ്റ്

ആഗോള വ്യാപാരത്തിലും ഇന്ധന വിതരണത്തിലും ഇറാന് ഹോർമുസ് കടലിടുക്ക് എത്രത്തോളം തന്ത്രപ്രധാനമാണോ, അത്രയും തന്നെ പ്രാധാന്യമുണ്ട് ഇന്ത്യൻ മഹാസമുദ്രത്തിലെ...

ഹിസ്ബുള്ളയ്ക്ക് കനത്ത പ്രഹരം: ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട ഇസ്രയേൽ പിടിച്ചെടുത്തു; തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ പതാക

തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തമായ താവളമായിരുന്ന ചരിത്രപ്രസിദ്ധമായ ബ്യൂഫോർട്ട് കോട്ട (Beaufort Castle) ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ദിവസങ്ങൾ...

റീലുകളുടെ എപ്പിസോഡ് ഇനി തിരഞ്ഞുപിടിച്ച് കാണേണ്ട; ‘സീരീസ്’ ഫീച്ചർ മെറ്റ‌ എത്തിക്കും

ഇൻസ്റ്റയിലും ഫേസ്ബുക്കിലും പുത്തൻ ഫീച്ചർ എത്തിക്കുന്ന പരീക്ഷണത്തിലാണ് മെറ്റ. എപ്പിസോഡുകളായി പോസ്റ്റ് ചെയ്യുന്ന റീലുകൾ കണ്ടെത്താൻ ഉപയോക്താക്കൾ മെനക്കെടാറുണ്ട്....

കർണാടകയിൽ ഇനി ‘ഡികെ യുഗം’; ശിവകുമാർ മുഖ്യമന്ത്രിയായി

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതോടെ പുതിയ യുഗം. ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു....

‘ഗൾഫിൽ സംഘർഷം’; മൂന്ന് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം വളരെ അപകടകരമായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച പുലർച്ചെ കുവൈറ്റ്, ഇറാഖ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ്...

കലാപം രൂക്ഷമായതോടെ ബംഗാളിലെ എല്ലാ കമ്മിറ്റികളെയും ടിഎംസി പിരിച്ചുവിട്ടു

പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ സമിതികളെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ബുധനാഴ്‌ച പിരിച്ചുവിടുകയും പാർട്ടി ഘടനയുടെ സമഗ്രമായ അവലോകനം...

ഹൈഡൽ ടൂറിസം അഴിമതി ശരിവെച്ച് കെ.എസ്.ഇ.ബി വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഹൈഡൽ ടൂറിസം പദ്ധതിയിലെ ക്രമക്കേടുകൾ ശരിവെച്ച് കെഎസ്ഇബി വിജിലൻസ് റിപ്പോർട്ട്. ടെണ്ടറിൽ നടന്നത് വ്യാപക ക്രമക്കേടെന്നും ടെണ്ടർ അടിയന്തരമായി...

ഇന്ത്യ vs ന്യൂസിലൻഡ് പരമ്പര ഷെഡ്യൂൾ; മത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ആരാധകർക്ക് ചില വലിയ വാർത്തകളുണ്ട്. ടീം ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൻ്റെ ഔദ്യോഗിക ഷെഡ്യൂൾ...