അമേരിക്കൻ ജനത വിധിയെഴുതും. ആരായിരിക്കും? ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുമോ? അതോ ഇന്ത്യക്കാർക്ക് കൂടി അഭിമാനമായി കമലാ ഹാരിസോ. വലിയ ചർച്ചകൾ ലോകത്താകെ ചൂടുപിടിക്കുകയാണ്. ഒപ്പം ഇരുവരെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. അതിൽ പ്രധാനം ഇവരുടെ സ്വത്ത് സംബന്ധിച്ചാണ്. വലിയ അന്തരമാണ് ഇരുവരുടെയും സ്വത്ത് സംബന്ധിച്ചുള്ളത്.

ട്രംപ് ലോകത്തെ തന്നെ ഏറ്റവും വലിയ ധനികരിലൊരാളാണ്. ശതകോടീശ്വരൻ. കണക്കിലുള്ള ആസ്‌തി 8 ബില്യൺ ഡോളർ. കമലയ്ക്കാകട്ടെ 8 മില്യൺ ഡോളർ മാത്രമാണ് സമ്പത്ത്. അതായത് ശതകോടീശ്വരനും ഒരു മധ്യവർഗക്കാരിയും തമ്മിലുള്ള പോരാട്ടമാണ് ഉച്ചസ്ഥായിയിലേക്ക് നീളുന്നത്. ആരെ അമേരിക്കൻ മനസ് തെരഞ്ഞെടുക്കും എന്നതാണ് ഇനി അറിയേണ്ടത്.

കമലാ ഹാരിസ്, അമേരിക്കൻ വൈസ് പ്രസിഡന്റാണ് ഇപ്പോൾ. ഫോബ്‌സ്‌ റിപ്പോർട്ട് അനുസരിച്ചുള്ള അവരുടെ ആസ്‌തിയാണ് എട്ട് മില്യൺ ഡോളർ. ഇന്ത്യൻ രൂപയിൽ കണക്കുകൂട്ടിയാൽ ഇത് ഏതാണ്ട് 67.5 കോടിരൂപ വരും. ട്രംപിന് എട്ട് ബില്യൺ ഡോളർ എന്നാണ് ഇതേ കണക്ക്. അതായത്, 67,500കോടി രൂപവരും. ഇതാണ് ചുരുക്കത്തിൽ പറഞ്ഞാൽ ഇരുവരുടെയും സമ്പാദ്യം. വലിയ വലിയ ബിസിനസിലൂടെയാണ് ട്രംപിൻ്റെ സമ്പാദ്യം. കമലയും രാഷ്ട്രീയക്കാരി എന്ന നിലയിൽ ഉണ്ടാക്കിയ സ്വത്തല്ല.

2004ൽ നിയമത്തിൽ ബിരുദം നേടിയ കമല സാൻഫ്രാൻസിസ്കോ ജില്ലാ ആറ്റോർണിയായി. അന്ന് അവരുടെ വാർഷിക ശമ്പളം ഒരു ലക്ഷത്തി നാൽപതിനായിരം ഡോളറായിരുന്നു. ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം കണക്കിലെടുത്താൽ ഇത് ഏതാണ്ട് ഒരു കോടി പതിനെട്ട് ലക്ഷം രൂപയോളം വരും. 2010 ആയപ്പോഴേക്ക് ഇത് ഏതാണ്ട് രണ്ടുലക്ഷം ഡോളറായി ഉയർന്നിരുന്നു. 2010 കലിഫോർണിയയിലെ അറ്റോർണി ജനറലായി കമല ഉയർന്നു. ഈ സമയത്ത് ശമ്പളത്തിൽ ഇടിവാണുണ്ടായത്.

വാർഷിക ശമ്പളം രണ്ടുലക്ഷം ഡോളറോളം ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ പദവിയിൽ കമലയ്ക്കു കിട്ടുന്ന ശമ്പളം ഒരു ലക്ഷത്തി അമ്പത്തൊമ്പതിനായിരം ഡോളറായി. ഏഴു വർഷം കഴിഞ്ഞപ്പോൾ കമല യുഎസ് സെനറ്റ് അംഗമായി. അന്ന് വാർഷിക ശമ്പളം, ഒരു ലക്ഷത്തി എഴുപത്തിനാലായിരം രൂപയായിരുന്നു.

2012 പരമ്പരാഗത സ്വത്തിൻ്റെ ഓഹരി കൂടി കമലയുടെ സ്വത്തിൻ്റെ ഭാഗമായി. അമ്മ മരിച്ചതിനെത്തുടർന്ന് ഓക്‌ലൻഡിലുണ്ടായിരുന്ന വീട് ഏഴുലക്ഷത്തി പതിനായിരം ഡോളറിന് വിറ്റഴിച്ചു. ഇക്കാര്യം ഇവിടത്തെ റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന ജെറി ബിവെർലി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൻ്റെ വിഹിതം കമലയ്ക്കും സഹോദരിക്കും ലഭിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റായപ്പോൾ കമലയുടെ വാർഷിക ശമ്പളമായി ഇപ്പോഴത്തെ വരുമാനം രണ്ടുലക്ഷത്തി പതിനെട്ടായിരം ഡോളറാണ്. കമലയുടെ മൾട്ടി മില്യൺ സമ്പത്തിൽ ഭർത്താവ് ഡഗ്ലസ് എംഹോഫുമായി ചേർന്നു വാങ്ങിയ വീടിൻ്റെ മൂല്യവും ഉൾപ്പെടുന്നുണ്ട്.

2012ലാണ് ഈ വീട് വാങ്ങിയത്. അന്ന് ഒരു മില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന വസതിക്ക് ഇന്ന് 4.4 മില്യൺ ഡോളർ വിലമതിക്കുമെന്നാണ് കണക്ക്. ഇതു കൂടാതെ ഇരുവർക്കും തുല്യ അവകാശമുള്ള നിക്ഷേപങ്ങളും പണവും റിയട്ടയർമെന്റ് ഫണ്ടും എല്ലാമായി ഏതാണ് 6.6 മില്യണിൻ്റെ സ്വത്തുമുണ്ട്. ഇതിലെല്ലാം കമലയ്ക്കുള്ള അവകാശം കണക്കൂകൂട്ടിയാണ് അവരുടെ സ്വത്ത് വിവരം നിർണയിച്ചിരിക്കുന്നത്. കമലാ ഹാരിസ് എഴുതിയ പുസ്തകത്തിൻ്റെ പ്രതിഫലത്തുകയും സ്വത്തിൽ ഉൾപ്പെടും. ദ ട്രൂത്ത്സ് വി ഹോൾഡ് എന്ന ആത്മകഥാപരമായ പുസ്തകത്തിൻ്റെ അഡ്വാൻസ് ആയി വങ്ങിയ മൂന്നു ലക്ഷം ഡോളറും എഴുത്തിലൂടെ ലഭിച്ച റോയൽറ്റി അഞ്ചു ലക്ഷം ഡോളറും വരും.

വൈറ്റ് ഹൗസിലേക്കുള്ള പോരാട്ടത്തിൽ കമലയ്ക്ക് കാലിടറിയാലും അവരുടെ വരുമാനത്തിനോ സ്വത്തിനോ വലിയ നഷ്‌ടമൊന്നുമുണ്ടാകില്ല. ഈ വർഷം അവസാനത്തോടെ കാലിഫോർണിയ സ്റ്റേറ്റ് അറ്റോർണിയായി ജോലി ചെയ്‌തതിൻ്റെ പെൻഷൻ തുക കമലക്ക് കിട്ടിത്തുടങ്ങും. ഇത് ഏതാണ്ട് പ്രതിമാസം എണ്ണായിരത്തി ഇരുനൂറു ഡോളർ വരും. 20206ൽ ഫെഡറൽ പെൻഷനും ലഭിച്ചു തുടങ്ങും. പുസ്തകമെഴുതിയും വരുമാനമുണ്ടാക്കാം.

കമലാ ഹാരിസിൻ്റെ സമ്പാദ്യവുമായി താരതമ്യം ചെയ്യാൻ പോലും കഴിയാത്തതാണ് എതിരാളി ഡോണൾഡ് ട്രംപിൻ്റെ സ്വത്തും സമ്പാദ്യവുമെല്ലാം.ഫോബ്‌സ് പറയുന്നു അത് എട്ടു ബില്യൺ ഡോളറാണെന്ന്. രസകരമായ ഒരു കാര്യമുണ്ട് ഇതിൽ. കഴിഞ്ഞ സെപ്റ്റംബർ വരെ ട്രംപിൻ്റെ സ്വത്ത് 3.9 കോടി ഡോളറായിരുന്നു. ട്രംപിൻ്റെ സോഷ്യൽമീഡിയാ കമ്പനി ട്രൂത്ത് സോഷ്യലും ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപറേഷനുമായുള്ള ലയനത്തോടെയാണ് ഇരട്ടി സ്വത്ത് വർധിച്ച് അത് എട്ടു ബില്യണിലെത്തിയത്. ലയനത്തിന് ശേഷം കമ്പനിയുടെ 58 ശതമാനം ഓഹരികളും ട്രംപിനായി. അതായത് മൂന്നര കോടി ബില്യൺ വിലമതിക്കുന്ന 78.8 മില്യൺ ഓഹരികൾ.

ഇതുകൂടാതെയുള്ള സ്വത്ത് എന്നു പറയുന്നത് റിയൽ എസ്റ്റേറ്റിൽ നിന്നാണ്. ന്യൂയോർക്കിലെ ട്രംപ് ടവർ, ഫ്ലോറിഡയിലെ വീടുകൾ, ലാസ് വേഗാസിലെ ട്രംപ് ഇൻ്റെർനാഷണൽ ഗോട്ടൽ എന്നിവയാണ് ട്രംപിൻ്റെ സമ്പത്തിൻ്റെ മറ്റു സ്രോതസുകൾ. മയാമിയിലെ റിസോർട്ടും മൂന്ന് യൂറോപ്യൻ ഗോൾഫ് കോഴ്‌സുകളും ചേർന്ന് 810 ഡോളറിൻ്റെ സ്വത്തുമുണ്ട്. 540 മില്യൺ ഡോളറിൻ്റെ ബാധ്യതകളും ട്രംപിനുണ്ടെന്ന് സ്വത്തുവിവരം വ്യക്തമാക്കുന്നു. നിരവധി കേസുകളിലായി ചെലവായ തുക വേറെയും.

പ്രസിഡന്റാകാൻ പോരാടുന്നവരുടെ കാര്യം. ഇവരോടൊപ്പമുണ്ട് വൈസ് പ്രസി‍ഡന്റാകാൻ സാധ്യതയുള്ള ജെഡി വാൻസും ടിം വാൾസും, ഇവരുടെ സ്വത്ത് നോക്കാം. ഹാരിസിന്റെ റണ്ണിംഗ് മേറ്റായ ടിം വാൾസ് ഇപ്പോൾ മിന്നെസോട്ട ഗവർണറാണ്. ഇക്കുറി മത്സരരംഗത്തുള്ളവരിൽ ഏറ്റവും കുറവ് സ്വത്ത് ടിം വാൾസിനാണ് എന്നാണ് കണക്കുകൾ. ഓഹരികളോ ബോണ്ടുകളോ റിയൽ എസ്റ്റേറ്റ് സമ്പാദ്യങ്ങളോ ഇല്ല.

ഒരു മില്യൺ ഡോളറിൽ നിന്ന് അൽപം കൂടുതൽ സ്വത്ത് മാത്രമേ വാൾസിനുള്ളൂ എന്നാണ് ഫോബ്സ് റിപ്പോർട്ട്. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെഡി വാൻസാകട്ടെ ദാരിദ്ര്യത്തോട് പടവെട്ടി ഉയർന്നുവന്ന നേതാവാണ്. ഇക്കാലത്ത് മൾട്ടി മില്യണയർ. 2016ൽ ജെഡി വാൻസ് എഴുതി പ്രസിദ്ധീകരിച്ച ഹിൽബില്ലി എലിജി എന്ന പുസ്തകമാണ് സമ്പത്തിലേക്കുള്ള വഴി തുറന്നത്. ഈ പുസ്തകം പിന്നീട് ഇതേ പേരിൽ സിനിമയുമായി. പത്തു മില്യൺ ഡോളറോളമാണ് ജെഡി വാൻസിൻ്റെ സമ്പാദ്യം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....