...
Home News National ‘എന്തിന് ചർച്ച’? “ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാർ”; പാകിസ്ഥാൻ

‘എന്തിന് ചർച്ച’? “ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാർ”; പാകിസ്ഥാൻ

ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു

462

മെയ് ഏഴിന്, ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി, പാകിസ്ഥനിലെയും പാകിസ്ഥാൻ അധിനിവേശ കാഷ്‌മീരിലെയും (പി‌ഒകെ) ഒമ്പത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചിരുന്നു. തുടർന്ന് ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.

ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകൾ, മിസൈലുകൾ, ദീർഘദൂര ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. മെയ് പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു.

സിന്ധു നദീജലക്കാർ മരവിപ്പിച്ച നടപടിയിൽ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങൾ പാക്കിസ്ഥാൻ അടച്ചു പൂട്ടണമെന്ന് ജയ്‌ശങ്കർ ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായുള്ള ചർച്ചകൾ ഭീകരതയെക്കുറിച്ച്‌ മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാൻ്റെ പക്കൽ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. തീവ്രവാദത്തിൽ എന്തുചെയ്യണമെന്ന് പാക്കിസ്ഥാനുമായി ചർച്ച ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.