Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മഹാകുംഭ മേളയിൽ നേരിട്ടെത്താൻ കഴിഞ്ഞില്ല; ഭർത്താവിൻ്റ പാപങ്ങൾ വെർച്വൽ സ്‌നാനത്തിലൂടെ ഭാര്യ കഴുകി | Nalamidam
20 September 2026
Home News National മഹാകുംഭ മേളയിൽ നേരിട്ടെത്താൻ കഴിഞ്ഞില്ല; ഭർത്താവിൻ്റ പാപങ്ങൾ വെർച്വൽ സ്‌നാനത്തിലൂടെ ഭാര്യ കഴുകി

മഹാകുംഭ മേളയിൽ നേരിട്ടെത്താൻ കഴിഞ്ഞില്ല; ഭർത്താവിൻ്റ പാപങ്ങൾ വെർച്വൽ സ്‌നാനത്തിലൂടെ ഭാര്യ കഴുകി

വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്

260

പ്രയാഗ്‌രാജിൽ നേരിട്ടെത്തി സ്‌നാനം ചെയ്യാൻ സാധിക്കാത്തതിനാൽ വെർച്വൽ സ്‌നാനത്തിലൂടെയും പുണ്യം നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ശിൽപ ചൗഹാൻ എന്ന യുവതി. വെർച്വലായി സ്‌നാനം ചെയ്‌ത തൻ്റെ ഭർത്താവിന് അവർ പുണ്യം നേടി കൊടുത്തിരിക്കുകയാണ്. ഭർത്താവിനെ വീഡിയോ കോൾ ചെയ്‌തതിന് ശേഷം യുവതി ഫോൺ വെള്ളത്തിൽ മുക്കുകയായിരുന്നു. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് അവർ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

രസകരമായ നിരവധി കമന്റുകളാണ് വീഡിയോക്ക് അടിയിൽ വരുന്നത്. “ഫോൺ കൈയിൽ നിന്ന് വഴുതി പോയിരുന്നെങ്കിൽ ഭർത്താവിന് അതിവേഗം മോക്ഷം ലഭിക്കുമായിരുന്നു..” “ആ സഹോദരനോട് (ഭർത്താവിനോട്) വസ്ത്രം മാറ്റി മുടി നന്നായി ഉണക്കാൻ പറയൂ, അല്ലെങ്കിൽ പനി പിടിക്കും”, കുംഭമേളയിൽ ഓൺലൈനായി കുളിച്ച് അയാൾ പാപങ്ങൾ കഴുകി”, ഇങ്ങനെ പോകുന്നു കമന്റുകൾ. ഏതായാലും ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പലരും നേരിട്ട് പങ്കെടുക്കാൻ കഴിയാഞ്ഞതിൽ പ്രിന്റ് ചെയ്‌ത ഫോട്ടോകൾ വെള്ളത്തിൽ മുക്കിയും പ്രാർത്ഥനയിൽ പേരുകൾ പറഞ്ഞും എല്ലാം പുണ്യം ലഭിക്കാനായി വ്യത്യസ്ത വഴികൾ തിരഞ്ഞെടുത്തതായുള്ള വാർത്തകൾ മുമ്പും വന്നിട്ടുണ്ട്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇതെന്നാണ് നെറ്റിസൺസ് പാറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായ മഹാ കുംഭമേളയിൽ 64 കോടിയോളം ആളുകൾ എത്തിയതായാണ് ഇപ്പോഴത്തെ കണക്കുകൾ.