...
Home News Kerala തിരികെ ലഭിക്കുമോ സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി?

തിരികെ ലഭിക്കുമോ സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി?

ഇടതുമുന്നണിക്ക് രാജ്യത്താകെ സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ ലോക്സഭാ സീറ്റിൽ സിപിഎം ഒതുങ്ങുന്ന കാഴ്ചയാണ് കാണാനായത്.

223

ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഇടതു പക്ഷത്തിന് നല്ല ഫലമല്ല നൽകിയത് .ഇടതുമുന്നണിക്ക് രാജ്യത്താകെ സംസ്ഥാന ഭരണമുള്ള കേരളത്തിൽ പോലും ഒരൊറ്റ ലോക്സഭാ സീറ്റിൽ സിപിഎം ഒതുങ്ങുന്ന കാഴ്ചയാണ് കാണാനായത്.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ മൂന്ന് സീറ്റുകളിൽ കൂടി സിപിഎം വിജയിച്ചിട്ടുണ്ട്. അങ്ങിനെ ആകെ നാലുസീറ്റുകളായെങ്കിലും പാർട്ടിയുടെ ദേശീയ രാഷ്ട്രീയ പാർട്ടി പദവി എന്ന കാര്യം വീണ്ടും തുലാസിലാകുകയാണ് . തമിഴ്നാട്ടിൽ രണ്ടു സീറ്റിലും രാജസ്ഥാനിൽ ഒരു സീറ്റിലുമാണ് സിപിഎം വിജയിച്ചത്. തമിഴ്നാട്ടിൽ മധുരയിലും ദിണ്ടി​ഗലിലും ആണ് സിപിഎം വിജയിച്ചത്.

അതിൽ ദിണ്ടി​ഗലിൽ ആർ സച്ചിതാനന്ദവും മധുരയിൽ എസ് വെങ്കിടേശുമാണ് ജയിച്ചത്. ദിണ്ടി​ഗല്ലിലെ സിപിഎം ജില്ലാ സെക്രട്ടറിയാണ് സച്ചിതാനന്ദം. 2019ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന മൂന്ന് സീറ്റുകളിൽ നിന്ന് ഇത്തവണ നാലുസീറ്റുകളായി വർധിച്ചതിൽ മാത്രമാണ് സിപിഎമ്മിന് ഇപ്പോൾ ആശ്വാസമാകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.