...
Home News National 2036 ഒളിമ്പിക്‌സ് ഇന്ത്യയിൽ നടക്കുമോ; കേന്ദ്രസർക്കാർ നീക്കങ്ങൾ

2036 ഒളിമ്പിക്‌സ് ഇന്ത്യയിൽ നടക്കുമോ; കേന്ദ്രസർക്കാർ നീക്കങ്ങൾ

2036 ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള താൽപ്പര്യമാണ് ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ഓഗസ്റ്റിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായി നടത്തിയിരുന്നു.

307

ലോക കായിക വേദിയുടെ അവസാന വാക്കായ ഒളിമ്പിക്‌സ് മത്സരങ്ങളുടെ ആതിഥേയത്വത്തിനായി അവകാശവാദമുന്നയിച്ച് ഇന്ത്യ. 2036ലെ ഒളിമ്പിക്‌സ് ഇന്ത്യയിൽ നടത്തണമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയോട് (ഐഒസി) ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ (ഐഒഎ)ഔദ്യോഗികമായി ആവശ്യപ്പെട്ടു. വിഷയത്തിൽ ഒളിമ്പ് ആതിഥേയ കമ്മിഷന് ഐഒഎ കത്തയച്ചു.

2036 ലെ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള താൽപ്പര്യമാണ് ഇന്ത്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ ഓഗസ്റ്റിൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായി നടത്തിയിരുന്നു. ഒളിംപിക്‌സിന് വേദി ഒരുക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്‌സിക്കോ, ഇന്തോനേഷ്യ,പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങിയ പത്തോളം രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം ഐഒസിയെ അറിയിച്ചിട്ടുണ്ട്.

ഒരിക്കലെങ്കിലും ഒളിമ്പിക്‌സിന് വേദിയാകുന്നതിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ ദീർഘകാല സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

2024 സ്വാതന്ത്ര്യ ദിനത്തിലും ഒളിമ്പിക്‌സ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി ഈ ആഗ്രഹം പങ്കുവച്ചിരുന്നു. ഇതിനെത്തുടർന്നാണ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്ത്യ കത്ത് നൽകിയിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.