...
Home Health കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഉണ്ടാകുമോ? ലോകാരോഗ്യ സംഘടന പറയുന്നത്

കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഉണ്ടാകുമോ? ലോകാരോഗ്യ സംഘടന പറയുന്നത്

യഥാർഥ ഡെൽറ്റ വകഭേദത്തേക്കാൾ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2.

165

കൊവിഡിന്റെ മൂന്നാം തരംഗംഇനിയും ഇന്ത്യയിൽ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോക വ്യാപകമായി ഡെൽറ്റ വകഭേദത്തിൻറെ ഉൾപിരിവായ ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ ഉയരുന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പിന് പിന്നിൽ.

ശാസ്ത്രീയമായി AY4.2 എന്നറിയപ്പെടുന്ന ഡെൽറ്റ പ്ലസ് വകഭേദം മൂലം 26,000 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്യുഎച്ച്ഒ വൃത്തങ്ങൾ പറയുന്നു. യഥാർഥ ഡെൽറ്റ വകഭേദത്തേക്കാൾ 15 ശതമാനമെങ്കിലും വ്യാപനശക്തി കൂടിയതാണ് AY4.2. ഇന്ത്യ ഉൾപ്പെടെ 40ലധികം രാജ്യങ്ങളിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതുവരെ ഇന്ത്യയിൽ 17 കേസുകളാണ് ഡെൽറ്റ പ്ലസ് മൂലം ഉണ്ടായിട്ടുള്ളത്. ആന്ധ്രാ പ്രദേശ്, കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നെല്ലാം AY4.2 വകഭേദം റിപ്പോർട്ട് ചെയ്തു. ശക്തമായ വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം പടരുന്ന സാഹചര്യത്തിൽ കോവിഡ് ഭീഷണി പൂർണമായും അവസാനിച്ചെന്ന് പറയാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനം ഗെബ്രയേസൂസ് പറയുന്നു.

ലോകത്താകെ ഇതേവരെ റഷ്യ, ചൈന, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഭൂരിപക്ഷം AY 4.2 കേസുകളും കണ്ടെത്തിയത്. റഅതിൽ തന്നെ ഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 41,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.