Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘ഇനിയും വോട്ട് ചേര്‍ക്കും, ഇനിയും ജയിക്കും’: സുരേഷ്‌ ഗോപിയുടെ മൗനത്തെ പിന്തുണച്ച് കെ സുരേന്ദ്രന്‍ | Nalamidam
20 September 2026
Home News Kerala ‘ഇനിയും വോട്ട് ചേര്‍ക്കും, ഇനിയും ജയിക്കും’: സുരേഷ്‌ ഗോപിയുടെ മൗനത്തെ പിന്തുണച്ച് കെ സുരേന്ദ്രന്‍

‘ഇനിയും വോട്ട് ചേര്‍ക്കും, ഇനിയും ജയിക്കും’: സുരേഷ്‌ ഗോപിയുടെ മൗനത്തെ പിന്തുണച്ച് കെ സുരേന്ദ്രന്‍

വിഷയത്തില്‍ സുരേഷ്‌ ഗോപി പ്രതികരിക്കേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍

285

തൃശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. ഇനിയും വോട്ട് ചേര്‍ക്കും ഇനിയും ജയിക്കുമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേക്കുമായി പള്ളിമേടകളില്‍ ഇനിയും പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സുരേഷ്‌ ഗോപി പ്രതികരിക്കേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉത്തരമില്ലാതെ ഇരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കള്ളവോട്ടുകള്‍ പിടിക്കപ്പെട്ടതിന് ശേഷം ആദ്യമായി തൃശൂരിലെത്തിയ സുരേഷ് ഗോപിക്ക് മറുപടി ഒന്നുമുണ്ടായിരുന്നില്ല. തൃശൂരിലെത്തിയിട്ടും വിഷയത്തില്‍ മന്ത്രി ഒരക്ഷരം മറുപടി പറഞ്ഞില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് സുരേഷ്‌ ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

തൃശൂരിലെ വ്യാജവോട്ട് വിഷയത്തില്‍ ഉരുണ്ടുകളിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും. ആറ് വോട്ടിൻ്റെ കാര്യമായാലും 11 വോട്ടിൻ്റെ കാര്യമായാലും എഴുപതിനായിരം വോട്ടിൻ്റെ അത്രയും വരില്ലല്ലോ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ മറുപടി.

സുരേഷ് ഗോപി പ്രതികരിക്കാത്തത് എന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയപരമായി മറുപടി പറയേണ്ട കാര്യമില്ല. തീരുമാനമെടുക്കേണ്ടത് കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.