വിസ്സ് ആൽഫബെറ്റിൽ ലയിക്കില്ല; ‘നോ പറഞ്ഞു’ ഓഫർ നിരസിച്ചെന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ്

ഏറ്റവും വലിയ സൈബര്‍ സെക്യൂരിറ്റി കമ്പനികളിലൊന്നായി മാറാന്‍ വിസ്സിന് കഴിയുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്

ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബറ്റില്‍ ലയിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് ഇസ്രയേല്‍ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ വിസ്സ് പിന്‍മാറി. 23 ബില്യണ്‍ ഡോളറിന് (1.92 ലക്ഷം കോടി) വിസ്സിനെ വാങ്ങാനാണ് ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ലയന ചര്‍ച്ചകള്‍ക്ക് അന്ത്യമായതോടെ ഗൂഗിളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ പദ്ധതികള്‍ക്കാണ് അവസാനമായത്.

വിസ്സിനെ റെക്കോര്‍ഡ് തുകയ്ക്ക് ഗൂഗിള്‍ ഏറ്റെടുക്കും എന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ ശക്തമായിരുന്നു. എന്നാല്‍ ആല്‍ഫബറ്റില്‍ ലയിക്കുന്നതിന് പകരം ഒരു ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വരുമാനത്തിലേക്ക് എത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.

എന്നാല്‍ ആല്‍ഫബറ്റിന്‍റെയോ ഗൂഗിളിന്‍റെയോ പേര് എടുത്തുപറഞ്ഞിട്ടില്ല. വലിയ ഓഫറുകള്‍ ആല്‍ഫബെറ്റിന്‍റെ പക്കല്‍ നിന്ന് ലഭിച്ചെങ്കിലും സ്വന്തം വഴിയിലൂടെ തുടര്‍ന്നും പോകാനാണ് ഇപ്പോഴത്തെ തീരുമാനം. അത്രയും വലിയ വമ്പന്‍ വാഗ്ദാനത്തോട് നോ പറയുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ആത്മവിശ്വാസമുണ്ട് എന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.

വിസ്സ് ചര്‍ച്ച നടത്തിയിരുന്നത് ആല്‍ഫബറ്റുമായി തന്നെയാണെന്നും സ്വതന്ത്ര കമ്പനിയായി തുടരാന്‍ വിസ്സ് മാനേജ്‌മെന്‍റ് തീരുമാനിക്കുകയായിരുന്നു എന്നും ചര്‍ച്ചകളെ കുറിച്ച് അറിയാവുന്ന വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ലോകത്തെ ഏറ്റവും വലിയ സൈബര്‍ സെക്യൂരിറ്റി കമ്പനികളിലൊന്നായി മാറാന്‍ വിസ്സിന് കഴിയുമെന്നാണ് മാനേജ്‌മെന്‍റ് കരുതുന്നത്. 23 ബില്യണ്‍ ഡ‍ോളറിന് വിസ്സിനെ വാങ്ങാന്‍ ആല്‍ഫബറ്റ് ചര്‍ച്ചകള്‍ നടത്തുന്നതായി സിഎന്‍എന്‍ തന്നെയാണ് ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ക്ലൗഡ് അടിസ്ഥാനത്തിലുള്ള സൈബര്‍ സെക്യൂരിറ്റി ഒരുക്കുന്ന സ്ഥാപനമാണ് വിസ്സ്. 2024ല്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരില്‍ നിന്ന് വിസ്സ് 100 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ്സിനെ വാങ്ങാന്‍ സന്നദ്ധരായി ഗൂഗിള്‍ രംഗപ്രവേശം ചെയ്‌തത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...