...
Home News Kerala വനിതകൾക്ക് കേരള പൊലീസിൽ ഡ്രൈവറാകാം; പി.എസ്.സി അപേക്ഷ ക്ഷണിച്ചു

വനിതകൾക്ക് കേരള പൊലീസിൽ ഡ്രൈവറാകാം; പി.എസ്.സി അപേക്ഷ ക്ഷണിച്ചു

പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

252

കേരള പൊലീസില്‍ ഡ്രൈവര്‍ തസ്‌തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്‌തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 31,100 മുതല്‍ 66,800 വരെയാണ് ശമ്പളം.

20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. 02/01/1996നും 01/01/2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. ഇരുചക്രം, ഹെവി വാഹന ലൈസന്‍സ് നിര്‍ബന്ധം. ഉയരം: പുരുഷന്മാര്‍ 168 സെന്‍റിമീറ്ററില്‍ കുറയരുത്. സ്ത്രീകള്‍ 157 സെന്‍റിമീറ്ററില്‍ കുറയരുത്. നെഞ്ചളവ് 81 സെന്‍റിമീറ്ററില്‍ കുറയരുത് (പുരുഷന്മാര്‍ക്ക് മാത്രം ബാധകം).

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.