...
Home News National ‘ജിഡിപിയില്‍ കേന്ദ്രം കള്ളം പറയുന്നു’; ചൈനയോട് മത്സരിക്കാന്‍ തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തണം: ഹോട്ട്‌മെയില്‍ സഹസ്ഥാപകന്‍

‘ജിഡിപിയില്‍ കേന്ദ്രം കള്ളം പറയുന്നു’; ചൈനയോട് മത്സരിക്കാന്‍ തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തണം: ഹോട്ട്‌മെയില്‍ സഹസ്ഥാപകന്‍

സാമ്പത്തിക ഇടപാടുകള്‍ക്ക് പകരം അധ്വാനത്തിലും ഉത്പാദനക്ഷമതയിലും അധിഷ്ഠിതമായ പുതിയ സമീപനം വേണം

293

ജിഡിപി കണക്കാക്കുന്ന ഇന്ത്യയുടെ നിലവിലെ രീതിയെ ചോദ്യം ചെയ്‌ത്‌ ഹോട്ട്‌മെയില്‍ സഹസ്ഥാപകനായ സബീര്‍ ഭാട്ടിയ. ചൈനയുമായി മത്സരിക്കണമെങ്കില്‍ ഇന്ത്യ സാമ്പത്തിക പുരോഗതി അളക്കുന്ന രീതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും തൊഴില്‍ സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പുറത്തുവന്ന പോഡ്‌കാസ്റ്റില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യയില്‍, ഞാന്‍ നിങ്ങള്‍ക്ക് 1,000 രൂപ നല്‍കിയാല്‍ അതിന് 18 ശതമാനം ജിഎസ്.ടി നികുതി ചുമത്തുന്നു. നിങ്ങള്‍ എനിക്ക് 1,000 രൂപ തിരികെ നല്‍കിയാല്‍, ഈ 18 ശതമാനം ജിഡിപിയുടെ 2,000 രൂപയായി കണക്കാക്കുന്നു. നിങ്ങള്‍ ഒരു ജോലിയും ചെയ്‌തിട്ടില്ല. ഞാനും ഒരു ജോലിയും ചെയ്‌തിട്ടില്ല. ഞാന്‍ നിങ്ങള്‍ക്ക് പണം തന്നു. പണം നല്‍കുന്നത് ജോലിയല്ല. ശരിയായ ജോലിയാണ് ജോലിയെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ഇടപാടുകള്‍ക്ക് പകരം അധ്വാനത്തിലും ഉത്പാദനക്ഷമതയിലും അധിഷ്ഠിതമായ പുതിയ സമീപനം വേണം. ഇന്ത്യയുടെ ജിഡിപി എല്ലാം തെറ്റാണ്. ചെയ്‌ത യഥാര്‍ഥ ജോലിക്ക് പകരം പണ ഇടപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക ഉത്പാദനത്തെ ജിഡിപി അമിതമായി വിലയിരുത്തുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.