25 October 2026
Home News National വർക്ക്‌ ഫ്രം ഹോം അത്ര എളുപ്പമല്ല; യുവാവിൻ്റെ കുറിപ്പ് വൈറൽ

വർക്ക്‌ ഫ്രം ഹോം അത്ര എളുപ്പമല്ല; യുവാവിൻ്റെ കുറിപ്പ് വൈറൽ

സുഖകരമെന്ന് കരുതിയവർക്ക് ജോലിയും വീട്ടുജോലിയും തമ്മിലുള്ള സമ്മർദങ്ങൾ

303

കോവിഡാനന്തര ലോകത്ത് തൊഴിൽ രീതി കൂടെ വന്ന വലിയ മാറ്റങ്ങളിൽ ഒന്നാണ് ‘വർക്ക്ഫ്രംഹോം’ (WFH). വീട്ടിൽ നിന്നുള്ള ജോലി കോവിഡിന് ശേഷം ഏറെ പ്രചാരം നേടിയെങ്കിലും വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതിൻ്റെ വെല്ലുവിളികൾ ചെറിയതല്ലെന്നാണ് പലരുടെയും അനുഭവം. WFH സുഖകരമെന്ന് കരുതിയവർക്ക് ജോലിയും വീട്ടുജോലിയും തമ്മിലുള്ള സമ്മർദങ്ങൾ നേരിട്ടപ്പോഴാണ് യഥാർത്ഥ അവസ്ഥ മനസിലായത്.

ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു യുവാവിൻ്റെ ‘WFH സ്ക്വിഡ് ഗെയിമിൻ്റെ പുതിയ തലമാണ്’ എന്ന ട്വിറ്റർ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “ബാംഗ്ലൂർ, മുംബൈ, ഡൽഹി പോലുള്ള നഗരങ്ങളിൽ, പങ്കാളിയോടൊപ്പം സ്വതന്ത്രമായൊരു അപ്പാർട്ട്മെന്റിൽ WFH ഒരു സ്വപ്‌നമാണെന്ന് തോന്നാം. എന്നാൽ, മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ WFH ഒരു സ്ക്വിഡ് ഗെയിമിൻ്റെ പുതിയ തലമാണ്,” എന്ന് ശുഭ് എന്ന ഉപയോക്താവ് എക്‌സിലൂടെ അഭിപ്രായപ്പെട്ടു.

150,000ത്തിലധികം വ്യൂസ് നേടിയ പോസ്റ്റിന് നിരവധി കമൻ്റുകളും പിന്തുണയും ലഭിച്ചു. ജോലിയും വീട്ടുജോലിയും ഒരുമിച്ച് നടത്താൻ നിർബന്ധിതരായപ്പോൾ നേരിട്ട പ്രയാസങ്ങൾ പങ്കുവെച്ചുകൊണ്ട് ചിലർ ഈ അഭിപ്രായത്തോട് യോജിക്കുകയും മറ്റ് ചിലർ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം ഒരു അനുഗ്രഹമായി കാണണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌തു.

“ഓഫീസ് സ്ട്രെസ് + ഹോം സ്ട്രെസ് = മാരകമായ കോംബോ” എന്ന് ചിലർ പ്രതികരിച്ചപ്പോൾ, മറ്റൊരാൾ കുറിച്ചത്, “WFH ൻ്റെ മറ്റൊരു ദൃഷ്ടികോണം കാണുക; നിങ്ങളുടെ മാതാപിതാക്കൾ 60കളിൽ എത്തിയപ്പോൾ അവരോടൊപ്പം ചെലവഴിക്കുന്ന സമയം ഒരു ബോണസ് തന്നെയാണ്,” -എന്നുമായിരുന്നു.