...
Home News National ലോകത്തുനടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണങ്ങൾ എല്ലാം ഒരുമിപ്പിക്കണം

ലോകത്തുനടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണങ്ങൾ എല്ലാം ഒരുമിപ്പിക്കണം

കോവിഡിനും മുൻപേ കോവിഡ് പ്രതിരോധമരുന്ന് തയ്യാറാക്കിയ ഒരേയൊരു കമ്പനി "മെലിൻഡ ഗേറ്റ്സ് "എന്ന ലോക കോടീശ്വരൻ ബില് ഗേറ്റ്സിന്റെയും പത്നി മെലിൻഡയുടെയും പേരിലുള്ള കമ്പനികൾ ആയിരുന്നു.

222

| രഞ്ജിത്ത് പി തങ്കപ്പൻ

കോവിഡിന്റെ ആദ്യ പ്രഹരത്തിൽ പകച്ചുപോയ ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞ ഒരു വസ്തുതയുണ്ട്. മിനിമം കേരളത്തിൽ എങ്കിലും കോവിഡ് മരണ താണ്ഡവം ആടുന്നില്ല എന്ന് . അതിനുള്ള കാരണമായി അന്നൊരു ബോംബ് പൊട്ടി, ഇന്ത്യയിൽ വൻതോതിൽ നിർമ്മിച്ചിരുന്ന മരുന്നായ “ഹൈഡ്രോക്സി ക്ളോറോക്വിൻ “എന്ന മരുന്നാണത്രെ കേരളത്തിൽ പൊതുവെ ഇന്ത്യയിലും കോവിഡിന്റെ മരണനിരക്ക് കുറക്കുന്നത് എന്നായിരുന്നു ആ ബോംബ്.

ഓർക്കുക കോവിഡിന്റെ തുടക്കകാലമാണ് പറയുന്നത്. അല്ലാതെ ഗംഗയിൽ കൂടി കോവിഡ് ശവങ്ങൾ ഒഴുക്കിവിട്ട് കണക്കുകളിൽ പെടുത്താതെ മേനിനടിച്ച ഇന്ത്യയുടെ കാലമല്ല. ആ തുടക്കത്തിൽ അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ ഒരു ഭീഷണികൂടി ലോകത്തെ ഞെട്ടിച്ചു. ഇന്ത്യ “ഹൈഡ്രോക്സി ക്ളോറോക്വിൻ ” മരുന്ന് ലോഡ് കണക്കിന് അമേരിക്കക്കു നല്കാൻ തയ്യാറാവണം ഇല്ലെങ്കിൽ പിടിച്ചുവാങ്ങേണ്ടിവരും എന്ന് മോദിയുടെ മൈ പ്രണ്ട് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിക്കളഞ്ഞു. കമാ ന്നു മിണ്ടാതെ മോദി ഉള്ളത് മുഴുവൻ അമേരിക്കക്കു കയറ്റിഅയച്ചു.

പൊടുന്നനെ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു റിപ്പോർട്ട് വരുന്നു “ഹൈഡ്രോക്സി ക്ളോറോക്വിൻ ” മരുന്ന് ഹൃദയാഘാതം ഉണ്ടാവാൻ കാരണം ആവുമത്രെ ! കോവിഡിന്റെ മരണതാണ്ഡവം പിടിച്ചുനിർത്തുന്നതിൽ രാജാവായിരുന്ന “ഹൈഡ്രോക്സി ക്ളോറോക്വിൻ ” അതോടെ തലയും കുത്തി താഴേക്കുപതിച്ചു. പിന്നെ അരങ്ങിൽ അപ്പോഴേ തയ്യാറായിരുന്നു കോവിഡ് വാക്സിനുകളുടെ അരങ്ങേറ്റമായിരുന്നു. കോടികളുടെ കച്ചവടം പൊടിപൊടിച്ചു. കോവിഡിനും മുൻപേ കോവിഡ് പ്രതിരോധമരുന്ന് തയ്യാറാക്കിയ ഒരേയൊരു കമ്പനി “മെലിൻഡ ഗേറ്റ്സ് “എന്ന ലോക കോടീശ്വരൻ ബില് ഗേറ്റ്സിന്റെയും പത്നി മെലിൻഡയുടെയും പേരിലുള്ള കമ്പനികൾ ആയിരുന്നു. അതെങ്ങനെ എന്നാരും ചോദിച്ചില്ല.

പക്ഷെ അതിലും വലിയ ട്വിസ്റ്റ് പിന്നീട് സംഭവിച്ചതും , ദോഷം പറയരുതല്ലോ ലോകത്തെ ബഹുഭൂരിപക്ഷവും അറിഞ്ഞതേയില്ല ! ഓ അത് വേറൊന്നുമല്ല, “ഹൈഡ്രോക്സി ക്ളോറോക്വിൻ ” ഹൃദയാഘാതവും മരണവും ഉണ്ടാക്കും എന്ന തങ്ങളുടെ റിപ്പോർട്ട് വ്യാജം ആയിരുന്നെന്നു സർവ്വേ നടത്തി ഈ വിവരം പ്രഖ്യാപിച്ച അതേ ഇന്ത്യൻ നാമധാരികൾ കുറ്റസമ്മതം നടത്തി എന്ന ഗാർഡിയൻ പത്രം പുറത്തുവിട്ട വാർത്തയാണ്.

പിന്നെ തുടരെ ട്വിസ്റ്റുകൾ !! ആക്റ്റിവേറ്റഡ് വാക്സിനുകൾ അപകടകാരികൾ ആണെന്നും അത് ഹൃദയത്തെ മാത്രമല്ല നാഡീവ്യൂഹത്തെയും ജീൻ വ്യവസ്ഥയെയ്യും ബാധിക്കും എന്നൊക്കെ തലമുതിർന്ന ഔഷധ ശാസ്ത്രജ്ഞരും അവരെ ഉദ്ധരിച്ചുകൊണ്ട് ചൈന ജർമ്മനി ഇസ്രായേൽ തായ്‌വാൻ റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളിലെ ശാസ്ത്ര സംഘങ്ങളും രംഗത്തുവന്നു. ഉടനടി അടിയന്തിരമായി കോവിഡ് വാക്സിനുകൾ നിരോധിക്കണം എന്നായിരുന്നു അവർ ആവശ്യപ്പെട്ടത്.

ദൈവത്തെ പേടിയില്ലെങ്കിലും ഭരണാധികാരികളെ പേടിയുള്ളതുകൊണ്ടു ഇത്തരം വാർത്തകളിലെ ആധികാരികത ഔദ്യോഗിക ശാസ്ത്ര മേഖലകൾ സ്ഥിരീകരിക്കും വരെ പുറത്തുപറയുന്നതു പ്രതികൂലം ആവും എന്നതുകൊണ്ടും ഒക്കെയാണ് ഞാനടക്കം വളരെ മുൻ‌കൂർ ജാമ്യത്തോടെ മൈൽഡായി മാത്രം ഇവ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നത് . എങ്കിലും ഇവയെല്ലാം സൂചിപ്പിച്ചിരുന്നു.

ഇപ്പോഴെങ്കിലും സത്യസന്ധമായി ഇവയെ പരിശോധിക്കാൻ നമ്മൾ തയ്യറാകണം. rtpcr ടെസ്റ്റുകൾ വരെ നമ്മൾ ചെയ്തത് തെറ്റായിരുന്നു അഥവാ തലതിരിച്ചായിരുന്നു എന്ന് WHO യുടെ റിപ്പോർട്ടിന്റെ ലിങ്കുകൾ ആരോഗ്യമന്ത്രിക്കും ഡോക്റ്റർ അഷീലിനും മറ്റുചില മന്ത്രിമാർക്കും ഒക്കെ ഈയുള്ളവന്റെ ഫേസ്ബുക്കിൽ നിന്നും തന്നെ അവരുടെ ഫേസ്ബുക്ക് മെസേജ് ബോക്സിലേക്ക് മെസേജായി അയച്ചിരുന്നു, കൂടാതെ ഇത്തരം ആരോഗ്യവിദഗ്ധരുടെ ആശങ്കകളുടെ റിപ്പോർട്ടുകളും എല്ലാം ദയവായി ഇവയൊന്ന് നോക്കാൻ അഭ്യർത്ഥിച്ചുകൊണ്ടു നിരന്തരം അയച്ചിരുന്നു. ദൈവം സഹായിച്ച് അവക്കൊന്നും യാതൊരു പരിഗണനയും ഉണ്ടായില്ല.

അല്ലെങ്കിലും എവിടെയോ കിടക്കുന്ന ഒരു ഓൺ ലൈൻ റിപ്പോർട്ടർ അയക്കുന്ന ലിങ്കുകൾ പരിശോധിക്കലല്ലല്ലോ അവരുടെ പണി, ഇനി പരിശോധിച്ചാലും അവയെ മേലധികാരികൾക്ക് റെഫർ ചെയ്യാനേ കഴിയൂ അല്ലാതെ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലല്ലോ, അതും ഒരു പാണ്ടമിക് യുദ്ധകാലത്തിൽ എന്ന് ആശ്വസിച്ചു.

ലോകത്തുനടക്കുന്ന കോവിഡ് വാക്സിൻ ഗവേഷണങ്ങൾ എല്ലാം ഒരുമിപ്പിക്കണം, പങ്കുവെക്കണം , കൂട്ടായി യത്നിക്കണം അപ്പോൾ കൂടുതൽ മികവോടെ ശക്തമായി സ്പീഡിൽ രോഗത്തെ കീഴടക്കാൻ നമുക്ക് കഴിയും എന്നും മനുഷ്യരാശിയുടെ രക്ഷയാണ് വളരുതെന്നും അല്ലാതെ കോർപ്പറേറ്റുകളുടെ ലാഭക്കൊതിയാവരുതെന്നും ആ കോവിഡ് കാലത്തും നിരന്തരം പറഞ്ഞ ഒരേയൊരു രാജ്യമേയുള്ളൂ, അത് ചൈനയാണ്.

ഇനിയെങ്കിലും നമ്മൾ കോർപ്പറേറ്റുകളെ അവരുടെ ശാസ്ത്ര വിദഗ്ധരെ കണ്ണടച്ച് വിശ്വസിക്കുന്ന രീതി മാറ്റണം..ഇല്ലെങ്കിൽ നമുക്ക് അടുത്ത മഹാമാരിയെ സ്വാഗതം ചെയ്യാം അതിന്റെ വാക്സിനും ഇപ്പോഴേ അണിയറയിൽ ഒരുങ്ങിക്കാണും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.