...
Home News National ഒരു ദിവസം ജയിലിൽ 500 രൂപ നൽകിയാൽ ചിലവഴിക്കാം; എന്താണ് ഫീൽ ദി ജയിൽ ആശയം

ഒരു ദിവസം ജയിലിൽ 500 രൂപ നൽകിയാൽ ചിലവഴിക്കാം; എന്താണ് ഫീൽ ദി ജയിൽ ആശയം

വിനോദത്തേക്കാൾ കൂടുതൽ അവബോധമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

154

ജയിലിൽ കഴിയാൻ ഒരു ദിവസം അവസരം കിട്ടിയാലോ? ഹൈദരാബാദിൽ. ജയിൽ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയ കുറിച്ച് സന്ദർശകർക്ക് അടുത്ത ധാരണ നൽകുന്നതിന് ആണ് ഇങ്ങനെ ഒരു സംരഭം അവതരിപ്പിച്ചിരിക്കുന്നത്.

ഏപ്രിൽ 28 മുതലാണ് ഫീൽ ദ ജയിലെന്ന ഈ അവസരം വിനിയോ​ഗിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുക. ചഞ്ചൽ​ഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്‌മിനിസ്ട്രേഷൻ ആണ് ഈ ജയിൽ മ്യൂസിയം തുറക്കുന്നത്.

ഫീൽ ദ ജയിൽ എന്നറിയപ്പെടുന്ന വൺ ഡേ ജയിൽ എക്‌സ്‌പീരിയൻസ് ഇതിൽ ഉൾപ്പെടുന്നു. ഈ ജയിൽ മ്യൂസിയത്തിൽ ഒരു ദിവസം ചിലവഴിക്കാൻ 500 രൂപ വരുന്ന ഒരു ഫീസ് മുൻകൂട്ടി അടച്ചാൽ മതിയാവും.

മുൻകൂ‍ട്ടി ഫീസടക്കുന്ന ആളുകൾക്ക് യൂണിഫോമും പാത്രവും ഉൾപ്പെടെ ജയിലിലെ അന്തേവാസികൾ ഉപയോ​ഗിക്കുന്ന എല്ലാ സേവനങ്ങളും നൽകും. ജയിലിൽ കടക്കുന്നതിന് മുമ്പ് തങ്ങളുടെ ഫോൺ ഉൾപ്പെടെയുള്ള വസ്‌തുക്കൾ വ്യക്തികൾ ജയിൽ അതോറിറ്റിയെ ഏൽപ്പിക്കണമെന്ന കർശന നിബന്ധനയുമുണ്ട്. വിനോദത്തേക്കാൾ കൂടുതൽ അവബോധമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.