...
Home News Kerala ‘ഗവർണർ വരുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം, അനങ്ങരുത്’; കാലടി സർവകലാശാല വിചിത്ര സർക്കുലർ പിൻവലിച്ചു

‘ഗവർണർ വരുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം, അനങ്ങരുത്’; കാലടി സർവകലാശാല വിചിത്ര സർക്കുലർ പിൻവലിച്ചു

വിചിത്രമായ നിർദേശങ്ങളാണ് വിസി പുറപ്പെടുവിച്ച സർക്കുലറിൽ

207

കേരള കാലടി സർവകലാ ശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കുലർ വിവാദമായി. ശ്രീ ശങ്കരജയന്തി ദിനാഘോഷത്തിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ അർലേക്കർ കാലടി സർവകലാശാലയിൽ എത്തുന്നതായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് വിവാദമായത്. വിചിത്രമായ നിർദേശങ്ങളാണ് വിസി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. സംഭവം വിവാദമയതോടെ വിസി സർക്കുലർ പിൻവലിച്ചു.

ഗവർണർ എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം, ജീവനക്കാർ മൊബൈൽ ഫോൺ സൈലൻ്റാക്കണം, അനാവശ്യ ചലനങ്ങൾ പാടില്ല, ഗവർണർ എത്തി തിരിച്ചുപോകുന്നത് വരെ ആരും ഹാൾ വിട്ടു പുറത്തുപോകാൻ പാടില്ല തുടങ്ങി വിചിത്ര മാർഗ നിർദേശങ്ങളാണ് വിസി പുറപ്പെടുവിച്ച സർക്കുലറിലുള്ളത്. കൂടാതെ കയ്യടിക്കും നിയന്ത്രണമേർപ്പെടുത്തി. ഗവർണറുടെ അടുത്തേക്കോ വേദിയിലേക്കോ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും സർക്കുലറിലറിലെ കർശന നിർദേശങ്ങളാണ്.

വൈസ് ചാൻസലർ സിസ തോമസാണ് നിർദ്ദേശം നൽകിയതെന്ന് അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ ഒപ്പിട്ട സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. ചൊവ്വാഴ്‌ച രാവിലെ 10.30-നാണ് സർവകലാ ശാലയിൽ നടക്കുന്ന ശ്രീ ശങ്കരജയന്തി ദിനാഘോഷ ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്യാൻ ഗവർണർ എത്തുന്നത്‌. ഇതിൻ്റെ ഭാഗമായി എല്ലാ ഡിപ്പാർട്‌മെന്റുകൾക്കും നൽകിയിട്ടുള്ള സർക്കുലറിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ സർക്കുലർ വൈസ് ചാൻസലർ പിൻവലിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.