...
Home News International മുലപ്പാൽ ദാനത്തിലൂടെ യുവതി ഗിന്നസ് റെക്കോർഡിൽ; ദാനം ചെയ്‌തത് 2,600 ലിറ്റർ

മുലപ്പാൽ ദാനത്തിലൂടെ യുവതി ഗിന്നസ് റെക്കോർഡിൽ; ദാനം ചെയ്‌തത് 2,600 ലിറ്റർ

ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും, രാത്രിയിൽ പോലും 15- 30 മിനുട്ട് നേരം ‌മുലപ്പാൽ നൽകാറുണ്ട്

703

മുലപ്പാൽ ദാനം ചെയ്‌ത്‌ ഗിന്നസ് റെക്കോർഡിൽ ഇടം നേടി അമേരിക്കക്കാരിയായ 36കാരി. യുഎസിലെ ടെക്‌സസ് സ്വദേശിനിയായ അലീസ ഒഗിൾട്രീയാണ് മുലപ്പാൽ ദാനം ചെയ്‌ത് ഗിന്നസിൽ ഇടം നേടിയത്. 2,645.58 ലിറ്റർ മുലപ്പാലാണ് അലീസ ദാനം ചെയ്‌തത്.

ഒരു ലിറ്റർ മുലപ്പാൽ മാസം തികയാതെ ജനിക്കുന്ന 11 കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നതായി നോർത്ത് ടെക്‌സാസിലെ മദേഴ്‌സ് മിൽക്ക് ബാങ്ക് വ്യക്തമാക്കുന്നു. അലീസ ദാനം ചെയ്‌ത മുലപ്പാൽ 350,000-ലധികം കുഞ്ഞുങ്ങൾക്കാണ് ഉപയോ​ഗ പ്രദമായത്.

പണത്തിന് വേണ്ടിയിട്ടല്ല മുലപ്പാൽ ദാനം ചെയ്‌തത്. മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു. അലീസ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയശേഷവും മുലപ്പാൽ ദാനം ചെയ്യുന്നത് തുടരുകയാണ്. ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും, രാത്രിയിൽ പോലും 15- 30 മിനുട്ട് നേരം ‌മുലപ്പാൽ നൽകാറുണ്ട്. പമ്പ് ചെയ്‌ത ശേഷം ബാക്കി വരുന്ന പാൽ ഫ്രീസ് ചെയ്‌ത്‌ വയ്ക്കും.

ശേഷം അടുത്തുള്ള മിൽക്ക് ബാങ്കിലേക്ക് കൊണ്ടുപോയി ഏൽപ്പിക്കാറാണ് പതിവെന്നും അലീസ പറഞ്ഞു. മുലപ്പാൽ ദാനം ചെയ്യാൻ എല്ലാ അമ്മമാരും മുന്നോട്ട് വരണമെന്നും അവർ പറയുന്നു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.