...
Home News Kerala ലക്ഷങ്ങളുടെ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

ലക്ഷങ്ങളുടെ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

പേരാമ്പ്ര ബൈപാസിൽ വാഹനം തടഞ്ഞു നിർത്തിയാണ് പ്രതിയെ പിടികൂടിയത്

227

കോ‍ഴിക്കോട് വിപണിയിൽ വൻ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്‌ദുള്ള (23) യാണ് പേരാമ്പ്ര പൊലീസിൻ്റെ പിടിയിലായത്. 300 ഗ്രാമോളം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളിൽ നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും പേരാമ്പ്ര പൊലീസും പിടിച്ചെടുത്തത്. പേരാമ്പ്ര ബൈപാസിൽ വാഹനം തടഞ്ഞു നിർത്തിയാണ് പ്രതിയെ പിടികൂടിയത്.

കേരളത്തിന് പുറത്ത് നിന്നും വൻതോതിൽ രാസലഹരിയും, പ്രത്യേകം തയ്യാറാക്കിയ ലാബിൽ മണ്ണിൻ്റെ സാന്നിധ്യമില്ലാതെ ഹൈബ്രിഡായി തയ്യാറാക്കിയ കഞ്ചാവും കൊണ്ടുവരുന്നതായും വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിക്കപ്പെടുന്നത്.

ഇയാൾ മുമ്പും ഇത്തരത്തിൽ ലഹരി വസ്‌തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിപണിയിൽ ഏകദേശം പത്ത് ലക്ഷത്തോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിന്തുടർന്ന് പിടികൂടിയത്. ലഹരി വിരുദ്ധ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. പ്രതി ഉപയോഗിച്ച താർ ജീപ്പും കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.