12 September 2026
Home News Kerala യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം; മുൻ കോൺഗ്രസ് നേതാവ്‌ അറസ്‌റ്റിൽ

യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവം; മുൻ കോൺഗ്രസ് നേതാവ്‌ അറസ്‌റ്റിൽ

ആത്മഹത്യാ കുറിപ്പിൽ വിജീഷിനെതിരെ ആരോപണമുണ്ടായിരുന്നു

197

പാലക്കാട് യുവാവ്‌ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കോൺഗ്രസ് മുൻ നേതാവ്‌ അറസ്‌റ്റിൽ. കുഴൽമന്ദം മഹാത്മാഗാന്ധി മൾട്ടിപർപ്പസ് സൊസൈറ്റി പ്രസിഡന്റ്‌ വിജീഷാണ് അറസ്റ്റിലായത്. കുഴൽമന്ദം മഞ്ഞാടി ചെന്നക്കോട് വീട്ടിൽ മനോജ് കുമാർ ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ് അറസ്റ്റ്.

ജൂലൈ എട്ടിനാണ് മനോജ് കുമാർ ആത്മഹത്യ ചെയ്‌തത്. ആത്മഹത്യാ കുറിപ്പിൽ വിജീഷിനെതിരെ ആരോപണമുണ്ടായിരുന്നു. അന്ന് തന്നെ വിജീഷിനെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു. വിജീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ആണ് അറസ്റ്റ്. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.