യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസ്, ‘308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത’: കോടതി

അഞ്ച് പ്രതികൾക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൻ്റെ പകർപ്പ് പുറത്ത്. അഞ്ചു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. ഈ മാസം 11 മുതൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ചോദ്യം ചെയ്യൽ വേളയിൽ പ്രതികളെ കസ്റ്റഡിയിൽ വെക്കാമെന്ന് കോടതി പറഞ്ഞു.

308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത എന്ന് കോടതി വിലയിരുത്തി. രാഷ്ട്രീയ പശ്ചാത്തലമുള്ള കേസുകളിൽ അന്വേഷണവും വ്യക്തി സ്വാതന്ത്ര്യവും തമ്മിൽ തുലനാവസ്ഥ പാലിക്കണം. പ്രതികൾ പരാതിക്കാരെ സ്വാധീനിക്കില്ലെന്നും കോടതി വിലയിരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപ ബോണ്ട്‌, രണ്ട് പേരുടെ ആൾജാമ്യത്തിലും പ്രതികളെ ജാമ്യത്തിൽ വിടാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു.

അഞ്ച് പ്രതികൾക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വധശ്രമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്‌ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യം നൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസാണ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനിൽക്കില്ലെന്ന് കോടതി വ്യകത്മാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പാതാളത്തിലെ ശത്രുവിനെയും തകർക്കും: അമേരിക്കയുടെ പുതിയ ‘ഭസ്മാസുരൻ’ ജി.ബി.യു-76/ബി

അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് അതീവ പ്രഹരശേഷിയുള്ള പുതിയൊരു അതിഥി കൂടി എത്തുന്ന വാർത്ത ആഗോള പ്രതിരോധ മേഖലയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 'ജി.ബി.യു-76/ബി' എന്ന് നാമകരണം...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

പാതാളത്തിലെ ശത്രുവിനെയും തകർക്കും: അമേരിക്കയുടെ പുതിയ ‘ഭസ്മാസുരൻ’ ജി.ബി.യു-76/ബി

അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് അതീവ പ്രഹരശേഷിയുള്ള പുതിയൊരു അതിഥി കൂടി എത്തുന്ന വാർത്ത ആഗോള പ്രതിരോധ മേഖലയിൽ വലിയ...

ലോകകപ്പ് ഫുട്ബോളിന്റെ വിസ്മയ ചരിത്രം: ഉറുഗ്വായ് മുതൽ 2026-ലെ വടക്കേ അമേരിക്കൻ പോരാട്ടം വരെ

ലോകകപ്പ് ഫുട്ബോളിന്റെ 23-ാം പതിപ്പിന് മെക്‌സിക്കോ സിറ്റിയിലെ ബനോർട്ടെ സ്‌റ്റേഡിയത്തിൽ 2026 ജൂൺ 11-ന് പന്തുരുളുമ്പോൾ അത് ചരിത്രത്തിലെ...

പിക്കിൾസ് വീണ്ടെടുത്ത സുവർണ്ണ സ്വപ്നം: 1966-ലെ ലോകകപ്പ് ട്രോഫി മോഷണത്തിന്റെ വിസ്മയ കഥ

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ആവേശമാണ് ലോകകപ്പ് കിരീടം. ഓരോ താരവും കിരീടത്തിൽ മുത്തമിടുന്നത് ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നമാണ്....

പാക് അധിനിവേശ കാശ്‌മീരില്‍ വന്‍ സംഘര്‍ഷം; മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു

പാക് അധിനിവേശ കാശ്‌മീരില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ്...

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാധ്യമ നിയന്ത്രണം, മറ്റു മന്ത്രിമാരുടെ ഓഫീസിലും വ്യാപിപ്പിച്ചു

കേരള സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുടെ...

ടിസിഎസിൽ മൂന്ന് വർഷത്തിനുള്ളിൽ ‘മനുഷ്യ ജീവനക്കാരുടെ അത്രയും എഐ ഏജന്റുമാർ’ ഉണ്ടാകും

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) മനുഷ്യ ജീവനക്കാരുടെ അത്രയും തന്നെ എഐ ഏജന്റുമാരും തൊഴിലാളികളും...

ലോകകപ്പ് 2026; ഈ ആറ് കറുത്ത കുതിരകളെ സൂക്ഷിക്കണം

2026 ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പരമ്പരാഗത ഹെവിവെയ്റ്റ് ടീമുകളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി,...

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണു

നിർണായകമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സൈനിക അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ തകർന്നുവീണു. ഇത് മേഖലയിൽ ഇതിനകം തന്നെ...