...
Home News Kerala യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം കേരളത്തിൽ പ്രതിസന്ധിയിൽ

യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം കേരളത്തിൽ പ്രതിസന്ധിയിൽ

മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ചേര്‍ത്തുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി

210

ഭാരവാഹി തെരഞ്ഞെടുപ്പും പ്രാഥമിക അംഗത്വ പട്ടികയും കോടതി റദ്ദാക്കിയതോടെ യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം പ്രതിസന്ധിയിൽ തുടരുകയാണ്. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നാഥനില്ലാ കളരി ആകുന്നതിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണവും യൂത്ത് കോൺഗ്രസിന് തിരിച്ചടിയാകും.

വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വ്യാജ വോട്ടുകൾ ചേർത്തുവെന്ന പരാതിയിൽ മുവാറ്റുപുഴ മുൻസിഫ് കോടതിയാണ് നടപടിയെടുത്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ വോട്ടുകള്‍ ചേര്‍ത്തുവെന്ന പരാതി പരിഗണിച്ചാണ് മൂവാറ്റുപു‍ഴ മുൻസിഫ് കോടതി നടപടിയെടുത്തത്.

2023ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പും അംഗത്വ വിതരണവും സംഘടനക്ക് വിരുദ്ധമായാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് മൂവാറ്റുപു‍ഴ മുൻസിഫ് കോടതിയുടെ വിധി വന്നത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നിര്‍മ്മിച്ച വോട്ടര്‍ പട്ടിക ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും അസാധു ആക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ചേര്‍ത്തുവെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.