...
Home News Kerala ‘മറുനാടന്‍ മലയാളി’ സംഘത്തെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കി

‘മറുനാടന്‍ മലയാളി’ സംഘത്തെ കയ്യേറ്റം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്താക്കി

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നതിനിടെയാണ് സംഭവം.

225

ഓണ്‍ലൈന്‍ മാധ്യമമായ ‘മറുനാടന്‍ മലയാളി’യുടെ സംഘത്തെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കി. തൃക്കാക്കര വെസ്റ്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി എന്‍ നവാസ്, യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹി നിസാമുദ്ദീന്‍ എന്നിവരെ പുറത്താക്കിക്കൊണ്ട് എറണാകുളം ഡിസിസി സർക്കുലർ പുറത്തിറക്കുകയായിരുന്നു .

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നതിനിടെയാണ് സംഭവം. ഈ സമയം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരും റോഡ് ഉപരോധിച്ചിരുന്നു.

ഇതിനിടയിൽ ഇവർ മറുനാടന്‍ മലയാളി ചാനല്‍ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നു . ഈ നടപടി പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അതീവ ഗൗരവമായി കാണുന്നുവെന്നും വിലയിരുത്തിയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.