...
Home News Kerala യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി: ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി: ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു

ആരോപണത്തിൽ താൻ പറയാത്ത കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്കറിയ അവതരിപ്പിച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകി എന്നാണ് കേസ്.

215

സോഷ്യൽ മീഡിയയിൽ യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്.

ഇതേ വിഷയത്തിൽ ഷാജൻ സ്കറിയയെ കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട് . എറണാകുളം ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്.

പരാതിക്കാരിയായ ഈ നടി നേരത്തെ സിനിമ താരങ്ങൾക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരുന്നു. പക്ഷേ ആ ആരോപണത്തിൽ താൻ പറയാത്ത കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ഷാജൻ സ്കറിയ അവതരിപ്പിച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വാർത്ത നൽകി എന്നാണ് കേസ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.