പുതിയ അപ്ഡേറ്റുമായി യൂട്യൂബ്; പ്രീമിയം ഉപഭോക്താകൾക്കായിപുതിയ ഫീച്ചർ

ഒരു വീഡിയോയിലെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതുമായ ഭാഗം പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകമാണ് ഈ ഫീച്ചര്‍. കാഴ്‌ചക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

പ്രീമിയം ഉപഭോക്താകൾക്കായി ആഡ് റിമൂവലിന് പുറമെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന്‍റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധ്യമാകുന്ന ഫീച്ചറുകളും ഇതിലുണ്ട്. ഇതോടൊപ്പം പുതിയ പ്രീമിയം പ്ലാന്‍ അവതരിപ്പിക്കാനും യൂട്യൂബിന് പദ്ധതിയുണ്ട്.

എന്നാല്‍ പുതിയ പ്രീമിയം പ്ലാനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. വീഡിയോ കാണുമ്പോള്‍ സ്‌കിപ് ചെയ്‌ത് പോകാനായി ‘ജംബ് എഹെഡ്’ (Jump Ahead) എന്നൊരു പുതിയ ഫീച്ചര്‍ യൂട്യൂബില്‍ ഗൂഗിള്‍ അവതരിപ്പിക്കുകയാണ്. ഇത് പരീക്ഷണഘട്ടത്തിലാണിപ്പോള്‍.

ഒരു വീഡിയോയിലെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതല്‍ പേര്‍ കണ്ടതുമായ ഭാഗം പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകമാണ് ഈ ഫീച്ചര്‍. കാഴ്‌ചക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഏതെങ്കിലുമൊരു വീഡിയോയില്‍ ഡബിള്‍ ടാപ് ചെയ്‌ത് സ്‌കിപ് ചെയ്യുന്നതിന് പകരം ജംബ് എഹെഡ് ബട്ടണിലൂടെ മുകളില്‍ പറഞ്ഞത് പ്രകാരം പ്രത്യേകമായി അടയാളപ്പെടുത്തിയ പ്രധാന ദൃശ്യഭാഗങ്ങളിലേക്ക് നേരിട്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് സാധിക്കും.

നിലവില്‍ പരീക്ഷണഘട്ടത്തില്‍ അമേരിക്കയിലെ ആന്‍ഡ്രോയ്‌ഡ് ഉപഭോക്താകൾക്ക് ലഭ്യമായിട്ടുള്ള ഈ സൗകര്യം വരും ആഴ്‌ചകളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലേക്ക് വരും. ഇന്ത്യയടക്കമുള്ള സ്ഥലങ്ങളിലും വൈകാതെ ഈ ഫീച്ചര്‍ യൂട്യൂബിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ യൂട്യൂബ് ഷോര്‍ട് വീഡിയോകള്‍ മിനിമൈസ് ചെയ്തുവെച്ച് കാണാനാവുന്ന ‘പിക്ച്ചര്‍-ഇന്‍-പിക്‌ച്ചര്‍’ (Picture-in-picture for Shorts) ഫീച്ചര്‍ പ്രീമിയം ഉപഭോക്താകൾക്ക് വരുന്നതാണ് യൂട്യൂബിലെ മറ്റൊരു പ്രധാന അപ്‌ഡേറ്റ്. ആന്‍ഡ്രോയ്‌ഡിലാണ് ഇത് ഇപ്പോള്‍ യുഎസില്‍ പരീക്ഷണഭാഗമായി എത്തിയിരിക്കുന്നത്.

ഇതോടെ മറ്റ് ബ്രൗസറുകളും മെസേജ് ആപ്പുകളും ഉപയോഗിക്കുന്ന അതേസമയം ഷോര്‍ട് വീഡിയോകള്‍ ചെറിയ വിന്‍ഡോയില്‍ കാണാനാകും. അതായത്, ഷോര്‍ട് വീഡിയോ കാണുന്ന അതേസമയം തന്നെ വാട്‌സ്ആപ്പ് മെസേജ് വായിക്കാം എന്ന് ചുരുക്കം. ഇത് കൂടാതെ മറ്റ് ചില പുത്തന്‍ ഫീച്ചറുകള്‍ കൂടി യൂട്യൂബ് പ്രീമിയം ഉപഭോക്താകൾക്ക് വൈകാതെ ലഭ്യമാകും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...