...
Home News National ചാരവ‍ൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിക്കാൻ പട്ടാളക്കാരോട് സ്വയം പരിചയപ്പെടുത്തി

ചാരവ‍ൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിക്കാൻ പട്ടാളക്കാരോട് സ്വയം പരിചയപ്പെടുത്തി

ജ്യോതി മൽഹോത്രയുടെ 'ട്രാവൽ വിത്ത് ജോ' എന്ന ചാനലിലെ പാകിസ്ഥാൻ സന്ദർശിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ

260

2025 മെയ് 17ന് യൂട്വൂബ് ഇൻഫ്ലുവൻസറായ ജ്യോതി മൽഹോത്ര ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ട്രാവൽ ബ്ലോ​ഗറായ ജ്യോതി മൽഹോത്രക്ക് യൂട്യൂബിൽ 392 K സബ്സ്ക്രൈബേർസും ഉണ്ട്. ചാരവൃത്തിക്ക് പിടിയിലായതിന് ശേഷം ജ്യോതി മൽഹോത്രയുടെ ‘ട്രാവൽ വിത്ത് ജോ’ എന്ന ചാനലിലെ പാകിസ്ഥാൻ സന്ദർശിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ.

‘ഇന്ത്യൻ ​ഗേൾ ഇൻ പാകിസ്ഥാൻ’ എന്ന പേരിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അതിർത്തി കടക്കാൻ നേരം പാസ്പോർട്ട് പരിശോധിക്കുന്ന പട്ടാളക്കാരനോട് ‘ഹരിയാനാ ബിജെപി ടീം’ എന്നാണ് ജ്യോതി മൽഹോത്ര പരിചയപ്പെടുത്തുന്നത്. പാകിസ്ഥാനുമായുള്ള ജ്യോതിയുടെ ബന്ധത്തെ ബിജെപിക്ക് അറിയാമായിരുന്നോ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയെ അടിസ്ഥാനമാക്കി ചോദ്യം ഉയരുന്നത്.

അതേസമയം, വിവിധ സംസ്ഥാനങ്ങൾ‌ക്ക് വേണ്ടി ടൂറിസം പ്രചരണം നടത്തുന്ന ജ്യോതി മൽഹോത്രയെ കേരള ടൂറിസം പ്രചരണത്തിന് ക്ഷണിച്ചിരുന്നതാണ് ബിജെപിക്ക് പ്രശനം. 2025 ജനുവരി 15 മുതൽ 21 വരെയാണ് ഇവർ കേരളത്തിെൽ എത്തുന്നത്. അറസ്റ്റിലാകുന്നത് 2025 മെയിലാണ്. ഇവർ കേരളത്തിലെത്തുന്ന സമയം ഇവർക്കെതിരെ രാജ്യദ്രോഹക്കേസ് നിലവിലില്ലായിരുന്നു. അതുമാത്രമല്ല ഇത്തരം വിഷയങ്ങളിൽ മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പും നൽകിയിരുന്നില്ല.

രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ ഇവർ ടൂറിസം ഡിപ്പാർട്ട്മെന്റിന് വേണ്ടി പ്രചരണം നടത്തിയത് വിവാദം ആക്കുന്നില്ല. അതിർത്തി കടക്കുമ്പോൾ ബിജെപി ടീം ആണെന്ന് സ്വയം പരിചയപ്പെടുത്തിയതും പ്രശ്‌നം ആയില്ല. വിവാദം കേരളത്തിൽ മാത്രമാണ്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.