1.02 പെറ്റാബിറ്റ്; ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് സൃഷ്ടിച്ച് ജപ്പാന്‍

സാധാരണ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ലഭ്യമാകാന്‍ പോകുന്ന ടെക്‌നോളജിയായിരിക്കില്ല ഇത്. മറിച്ച്, ആഗോള എഐ വളര്‍ച്ചയെ അടക്കമുള്ള സാങ്കേതിക വിപ്ലവത്തെ ത്വരിതപ്പെടുത്താന്‍ ഈ പുത്തന്‍ നേട്ടത്തിനാകുമെന്നതാണ് ശ്രദ്ധേയം.

ഒരുകോടി 8K അൾട്രാ-എച്ച്ഡി വീഡിയോകൾ ഒരേസമയം സ്ട്രീം ചെയ്യാൻ ശേഷിയില്‍ സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് (1,020,000 gigabits per second) ഇന്‍റര്‍നെറ്റ് വേഗത കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍. പതിവ് ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഈ കണ്ടെത്തല്‍ ലോകത്തിന്‍റെ ഇന്‍റര്‍നെറ്റ് ഭാവിയെ തിരുത്തിയെഴുതും എന്നാണ് കരുതപ്പെടുന്നത് .

ദശലക്ഷക്കണക്കിന് 8k വീഡിയോകള്‍ ഒരേസമയം സ്ട്രീമിംഗ് ചെയ്യാനും സ്‌‌പ്ലിറ്റ് സെക്കന്‍ഡില്‍ എല്ലാ ഗെയിമും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന ഇന്‍റര്‍നെറ്റ് വേഗമാണ് ജപ്പാനില്‍ തെളിയിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യയാണ് ജപ്പാന്‍ കൈവരിച്ച 1.02 പെറ്റാബിറ്റ് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസമാണ് ഈ അതിശയവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ജപ്പാനില്‍ അവതരിപ്പിക്കപ്പെട്ടത്. സെക്കന്‍ഡില്‍ കണ്ണുതള്ളിക്കുന്ന 1.02 പെറ്റാബിറ്റ് വേഗത്തില്‍ ഡാറ്റ അയച്ച് ജപ്പാനിലെ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി (എന്‍ഐസിടി)യിലെ ഗവേഷകര്‍ 2025 ജൂണില്‍ ചരിത്രമെഴുതുകയായിരുന്നു.

1.02 പെറ്റാബിറ്റ് ഇന്‍റര്‍നെറ്റ് വേഗത ജപ്പാന്‍ കൈവരിച്ചത് ഒരു ലാബ് ടെക്‌നിക് അല്ലായെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന അതേതരം ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ ഉപയോഗിച്ചാണ് എന്‍ഐസിടി ഡാറ്റ ട്രാന്‍സ്‌മിറ്റ് ചെയ്തത്. എന്നാലിതില്‍ നാല് കോറുകളും 50-ലധികം പ്രകാശദൈര്‍ഘ്യങ്ങളുമുണ്ടായിരുന്നു.

51.7 കിലോമീറ്റര്‍ ദൂരം വരെ ഈ അതിശയ വേഗത കൈവരിക്കാന്‍ കഴിഞ്ഞുവെന്നത് വ്യാവസായികാടിസ്ഥാനത്തില്‍ 1.02 പെറ്റാബിറ്റ് വേഗ പ്രായോഗികമാണ് എന്ന് തെളിയിക്കുന്നു. സാധാരണ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ലഭ്യമാകാന്‍ പോകുന്ന ടെക്‌നോളജിയായിരിക്കില്ല ഇത്. മറിച്ച്, ആഗോള എഐ വളര്‍ച്ചയെ അടക്കമുള്ള സാങ്കേതിക വിപ്ലവത്തെ ത്വരിതപ്പെടുത്താന്‍ ഈ പുത്തന്‍ നേട്ടത്തിനാകുമെന്നതാണ് ശ്രദ്ധേയം.

വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്‍ററുകളെ അതിവേഗത്തില്‍ ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യക്ക് കഴിയും. വളരെയധികം ഡാറ്റ ആവശ്യമുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, റിയല്‍-ടൈം ട്രാന്‍സ്‌ലേഷന്‍ ടൂള്‍സ്, ഓട്ടോണമസ് വെഹിക്കിള്‍സ് എന്നിവയ്ക്ക് ഈ ഇന്‍റര്‍നെറ്റ് തുണയാകും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...