ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ശരീരഭാരം കുറക്കാനുള്ള മരുന്നായ വെഗോവി ചൊവ്വാഴ്ച ഇന്ത്യയിൽ പുറത്തിറക്കി.
ഈ മാസം അവസാനത്തോടെ മരുന്ന് ഫാർമസികളിൽ ലഭ്യമാകുമെന്നും നോവോ നോർഡിസ്കിൻ്റെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ പറഞ്ഞു.
0.25 mg, 0.5 mg, 1 mg, 1.7 mg, 2.4 mg എന്നീ ഡോസുകളിലാണ് Wegovy പുറത്തിറക്കുക. ആദ്യ മൂന്ന് ഡോസുകൾക്ക് 4,366 രൂപ ($50.71) വില വരുമെന്ന് കമ്പനി അറിയിച്ചു. ഒരു മാസത്തേക്ക് 17,345 രൂപ വിലവരുമെന്ന് കൂട്ടിച്ചേർത്തു.
1.75 മില്ലിഗ്രാമും 2.4 മില്ലിഗ്രാമും ഉള്ള ഡോസുകൾക്ക് ഒരു മാസത്തേക്ക് 24,280 രൂപയും 2.4 മില്ലിഗ്രാമിന് 26,015 രൂപയുമാണ് വില.
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



