...
Home Health നോവോ നോർഡിസ്‌ക്‌ ശരീരഭാരം കുറക്കാനുള്ള മരുന്ന് ‘വീഗോവി’ ഇന്ത്യയിൽ പുറത്തിറക്കി

നോവോ നോർഡിസ്‌ക്‌ ശരീരഭാരം കുറക്കാനുള്ള മരുന്ന് ‘വീഗോവി’ ഇന്ത്യയിൽ പുറത്തിറക്കി

മരുന്ന് ഫാർമസികളിൽ ലഭ്യമാകുമെന്നും നോവോ നോർഡിസ്‌കിൻ്റെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ

340

ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നോവോ നോർഡിസ്‌ക്‌ ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന ശരീരഭാരം കുറക്കാനുള്ള മരുന്നായ വെഗോവി ചൊവ്വാഴ്‌ച ഇന്ത്യയിൽ പുറത്തിറക്കി.

ഈ മാസം അവസാനത്തോടെ മരുന്ന് ഫാർമസികളിൽ ലഭ്യമാകുമെന്നും നോവോ നോർഡിസ്‌കിൻ്റെ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ പറഞ്ഞു.

0.25 mg, 0.5 mg, 1 mg, 1.7 mg, 2.4 mg എന്നീ ഡോസുകളിലാണ് Wegovy പുറത്തിറക്കുക. ആദ്യ മൂന്ന് ഡോസുകൾക്ക് 4,366 രൂപ ($50.71) വില വരുമെന്ന് കമ്പനി അറിയിച്ചു. ഒരു മാസത്തേക്ക് 17,345 രൂപ വിലവരുമെന്ന് കൂട്ടിച്ചേർത്തു.

1.75 മില്ലിഗ്രാമും 2.4 മില്ലിഗ്രാമും ഉള്ള ഡോസുകൾക്ക് ഒരു മാസത്തേക്ക് 24,280 രൂപയും 2.4 മില്ലിഗ്രാമിന് 26,015 രൂപയുമാണ് വില.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.