...
Home News Kerala മത വിദ്വേഷ വീഡിയോ; കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തു

മത വിദ്വേഷ വീഡിയോ; കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തു

വയനാട് ഒരു ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു ഈ വീഡിയോയിലൂടെ പ്രചാരണം.

217

മലയാളത്തിലെ ഓൺലൈൻ ന്യൂസ് ചാനലായ കര്‍മ്മ ന്യൂസിനെതിരെ പോലീസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ഈ മാസം 16 ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഐപിസി 153 എ പ്രകാരം വയനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്.

കേസ് രജിസ്റ്റർ ചെയ്ത് എഫ്‌ഐആര്‍ ഇട്ടതോടെ ചാനൽ വീഡിയോ നീക്കം ചെയ്തു.വയനാട് ഒരു ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു ഈ വീഡിയോയിലൂടെ പ്രചാരണം.

മാത്രമല്ല ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാവുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. വീഡിയോക്ക് കാഴ്ചക്കാരായി വരുന്നവരുടെ കമന്റുകള്‍ പ്രചാരണം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.