...
Home News National പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്; വഴിതെറ്റിക്കുന്ന ആപ്പ് എന്ന പേരുദോഷം ഇനിയുണ്ടാവില്ല

പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്പ്; വഴിതെറ്റിക്കുന്ന ആപ്പ് എന്ന പേരുദോഷം ഇനിയുണ്ടാവില്ല

ഐഓെസിലേക്കും കൂടുതൽ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ​ഗു​ഗിൾ ഇന്ത്യ

300

വഴി കാട്ടുമ്പോൾ വഴി തെറ്റിക്കാനുള്ള സാധ്യതയും ​ഗൂ​ഗിൾ മാപ്പിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്പിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ​ഗൂ​ഗിൾ. നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇടുങ്ങിയ റോഡ് കാട്ടികൊടുക്കുന്നതിൽ കുപ്രസിദ്ധിയുള്ള മാപ്പ് ഇനി എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും.

അടുത്ത ചാർജിങ്ങ് സ്റ്റേഷൻ എവിടെയെന്നത് ഇലക്ട്രിക് വാഹനങ്ങളോടിക്കുന്നവരുടെ ആശങ്കയാണ്. 8000ഓളം ഇവി ചാർജിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇനി മാപ്പിലൂടെ ലഭ്യമാക്കും. ElectricPe, Ather, Kazam, Statiq തുടങ്ങിയ ഇവി ചാർജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്.

ഫ്ലൈ ഓവറുകളുടെ സാനിധ്യം മുൻകൂട്ടി അറിയിച്ച് ഡ്രൈവർമാർക്ക് ഉണ്ടാവുന്ന ആശയകുഴപ്പം ഒഴിവാക്കാനുള്ള ഫീച്ചറും ഇപ്പോൾ മാപ്പിലുണ്ട്.

ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചറുകൾ ഈ ആഴ്‌ച മുതൽ ലഭ്യമായി തുടങ്ങും. ഐഓെസിലേക്കും കൂടുതൽ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ​ഗു​ഗിൾ ഇന്ത്യ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.