...
Home Health ഒരുതുള്ളി മദ്യം കുടിക്കാതെ ലഹരിയിൽ യുവാവ്; 25 വർഷമായി അപൂർവ രോഗത്തോട് പോരാട്ടം

ഒരുതുള്ളി മദ്യം കുടിക്കാതെ ലഹരിയിൽ യുവാവ്; 25 വർഷമായി അപൂർവ രോഗത്തോട് പോരാട്ടം

228

മദ്യം തൊടാതെ 24 മണിക്കൂറും ലഹരിയിൽ കഴിയേണ്ടിവരുന്ന ദുരവസ്ഥയിലൂടെയാണ് യുഎസിൽ നിന്നുള്ള മാത്യു ഹോഗ് കടന്നുപോകുന്നത്. അപൂർവ രോഗമായ ഗട്ട് ഫെർമെൻ്റേഷൻ സിന്‍ഡ്രോം എന്ന ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണ് മാത്യുവിന് ആശങ്കയാകുന്നത്. ഈ അസുഖം, ഭക്ഷണം കഴിച്ച ഉടനെ മദ്യം കുടിച്ചതുപോലുള്ള ഹാങ്ങോവർ അനുഭവപ്പെടാൻ കാരണമാകുന്നു.

കഴിഞ്ഞ 25 വർഷമായി ഈ അസുഖത്തോട് പോരാടുന്ന മാത്യുവിന് തുടക്കത്തിൽ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. പിന്നീട്, മെക്സിക്കോയിലെ ഒരു ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ ഈ രോഗം സ്ഥിരീകരിക്കുക ആയിരുന്നു. ഈ പരിശോധനകൾക്കായി 6.5 ലക്ഷം രൂപയോളം ചെലവായി.

മാത്യുവിൻ്റെ ജീവിതത്തെ ഈ അസുഖം സാരമായി ബാധിച്ചു. ജോലിയിലും വ്യക്തി ജീവിതത്തിലും വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രോഗാവസ്ഥ ഗുരുതരമാകാതിരിക്കാനുള്ള ഏക മാർഗം കർശനമായ ഭക്ഷണക്രമം പാലിക്കലാണെന്നും, ഈ രോഗം പൂർണ്ണമായും ഭേദമാക്കാനാവില്ലെന്നും വൈദ്യപരിശോധനകൾ വ്യക്തമാക്കുന്നു. എന്നാൽ, ഭക്ഷണക്രമത്തിലൂടെ ഒരു പരിധിവരെ രോഗത്തെ നിയന്ത്രിക്കാനാവുന്നതാണ്.

ഇതിനിടയിലും ഉപജീവനത്തിനായി പാർട്ട് ടൈം ജോലികൾ ചെയ്യുന്ന മാത്യു തൻ്റെ അനുഭവങ്ങളിലൂടെ മറ്റുള്ളവരിൽ ഈ രോഗാവസ്ഥയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തുന്നു. കർശനമായ ഡയറ്റ് പാലിച്ച് തൻ്റെ അവസ്ഥ ഗുരുതരമാകാതെ അദ്ദേഹം ശ്രദ്ധിക്കുകയാണ്. എന്നാല്‍, ഇതുപോലൊരു നിയന്ത്രണം ലഭിക്കാത്ത നിരവധി ആളുകൾ ഉണ്ടെന്നും മാത്യു കൂട്ടിച്ചേർക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.