എഐ സാങ്കേതിക വിദ്യ സെക്സ് ഡോളുകളിലും; ഉടമകളുമായി വൈകാരിക ബന്ധം പുലർത്തുന്ന ഡോളുകൾ എത്തുന്നു

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചൈനീസ് ബ്രാൻഡായ സ്റ്റാർപെറിയുടെ ഒരു സെക്‌സ് ഡോളിന് 1,500 ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) ആണ്

മനുഷ്യന്റെ അതേ വലിപ്പമുള്ള സെക്സ് ഡോളുകൾ പല രാജ്യങ്ങളിലും വിപണിയിൽ ലഭ്യമായി തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ, ഇപ്പോൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പടി കൂടി കടന്ന് ഉടമയുമായി വൈകാരിക ബന്ധമുള്ള സെക്സ് ഡോളുകൾ വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് കമ്പനികൾ.

ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദത്തിലും ശരീരഭാഷയിലും വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സെക്സ് റോബോട്ടുകൾ വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പല ചൈനീസ് കമ്പനികളും. സെക്‌സ് ഡോളുകളുടെ പ്രധാന നിർമ്മാതാക്കളായ സ്റ്റാർപെറി ടെക്‌നോളജി, അവരുടെ സെക്‌സ് ഡോളുകളെ ഇതിനോടകം ഉടമകളുമായി കൂടുതൽ വൈകാരിക ബന്ധമുള്ള നിലയിലേക്ക് മാറ്റിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആൺ, പെൺ മോഡലുകളിൽ ലഭ്യമാകുന്ന സെക്സ് ഡോളുകൾ ഓഗസ്റ്റിൽ വിപണിയിൽ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് ചൈനീസ് കമ്പനികളായ WMdoll, EXdoll എന്നിവയും സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ പദ്ധതിയിടുന്നതായും പറയപ്പെടുന്നു. എഐ മോഡൽ പ്രത്യേക സെൻസറുകൾ ഘടിപ്പിച്ച പുതിയ തലമുറ സെക്‌സ് ഡോളുകൾക്ക് ചലനങ്ങളോടും സംസാരത്തോടും പ്രതികരിക്കാൻ സാധിക്കും.

യാഥാസ്ഥിതിക സാമൂഹിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണെങ്കിൽ പോലും ചൈനയിലെ സെക്‌സ് ഡോൾ വിൽപ്പന പല പാശ്ചാത്യ രാജ്യങ്ങളിലെയും കൂട്ടായ വിൽപ്പനയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചൈനീസ് ബ്രാൻഡായ സ്റ്റാർപെറിയുടെ ഒരു സെക്‌സ് ഡോളിന് 1,500 ഡോളർ (ഏകദേശം 1.2 ലക്ഷം രൂപ) ആണ്, അതേസമയം അമേരിക്കയിലെ അബിസ് ക്രിയേഷൻസ് നിർമ്മിക്കുന്ന സമാനമായ ഡോളിന് 6000ഡോളർ (ഏകദേശം 5 ലക്ഷം രൂപ) മുതൽ മുകളിലേക്കാണ് വില.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനവുമായി ഇടുക്കി ഡിസിസി അധ്യക്ഷൻ സി.പി. മാത്യു രംഗത്തെത്തി. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവാണെന്നും എംപി എന്ന നിലയിൽ അദ്ദേഹത്തെക്കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് (ഡിസിസി) യാതൊരു ഗുണവും കഴിഞ്ഞ...

Keep exploring...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

More News

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...