ആയുസ്സ് പ്രവചിക്കാൻ എ ഐ; ‘ഡൂം കാൽക്കുലേറ്റർ’ ചർച്ചയാകുന്നു

നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നായിരുന്നു ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ ലോകത്തോട് വെളിപ്പെടുത്തിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് ടെക്നോളോജിയുടെ ലോകത്ത് പല സുപ്രധാന മാറ്റങ്ങൾക്കും വഴിവെച്ചിരുന്നു. എഐ ടെക്നോളജി രംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ചർച്ചയായ വാർത്തയായിരുന്നു എഐ ഉപയോ​ഗിച്ച് ഒരാളുടെ ആയുസ് പ്രവചിക്കാനാകും എന്നത്.

അതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചടുക്കുകയാണെന്ന അവകാശവാദവുമായി ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. എന്നാൽ ശരിക്കും നിർമ്മിത ബുദ്ധിക്ക് ഒരു മനുഷ്യന്റെ മരണം കുത്യമായി പ്രവചിക്കാനുള്ള കഴിവ് ഉണ്ടോ എന്നത് ഇപ്പോളും ഒരു ചോദ്യം ചിഹ്നമാണ്.

ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ‘ഡൂം കാൽക്കുലേറ്റർ’ എന്നറിയപ്പെടുന്ന എഐ മോഡലിനെ ഗവേഷകർ പരിശീലിപ്പിച്ചത്. ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും എഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നായിരുന്നു ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ ലോകത്തോട് വെളിപ്പെടുത്തിയത്.

പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അടക്കം വ്യക്തികളുടെ ജീവിതകാലപരിധി 78% കൃത്യതയോടെ പ്രവചിക്കാൻ ഈ സാങ്കേതികവിദ്യയ്‌ക്ക് കഴിയുമെന്ന് കൂടി ഗവേഷകർ അവകാശപ്പെട്ടതോടെ ഈ വാർത്ത വലിയ ചർച്ചാവിഷയമായി. ചാറ്റ്‌ ജിപിടിയുമായി താരതമ്യപ്പെടുത്താമെങ്കിലും നേരിട്ടുള്ള ഉപയോക്തൃ ഇടപെടൽ ഇതിൽ സാധ്യമല്ല. ലൈഫ് 2 വെക് (life2vec) എന്ന മെഷീൻ ലേണിങ് ട്രാൻസ്‌ഫോർമർ മോഡലിലാണ് ഡൂം കാൽക്കുലേറ്റർ എന്ന എഐ സാങ്കേതികവിദ്യയുടെ പ്രവർത്തനം.

മരണം പ്രവചിക്കാൻ കഴിയുമെന്നത് പേടി സ്വപ്നമാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ, ഇവയെ ഭയക്കേണ്ടതില്ലെന്നും ഈ പ്രവചനം എങ്ങനെ ഉപയോഗിക്കണം എന്നാണ് മനസിലാക്കേണ്ടതെന്നും ശാസ്ത്രജ്ഞർ പറയുന്നത്. വ്യക്തികളുടെ വരുമാനം, വിദ്യാഭ്യാസം, മെഡിക്കൽ ഹിസ്റ്ററി, തൊഴിൽ എന്നിവയെല്ലാം പരിശോധിച്ചാണ് ഈ ഡെത്ത് ടൂൾ ഒരു വ്യക്തിയുടെ മരണം പ്രവചിക്കുന്നത്.

ഡെന്മാർക്കിൽ നടത്തിയേ ഗവേഷണത്തിൽ 2008 മുതൽ 2020 വരെ, ആറ് മില്യൻ ആളുകളെയാണ് പഠനവിധേയമാക്കിയത്. പ്രായ-ലിംഗഭേദമന്യേ ആയിരുന്നു പഠനം. ഏതെങ്കിലും മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർ നേരത്തേ മരിക്കുന്നതായും ഉയർന്ന വരുമാനം ഉള്ളവർക്കും ഉന്നത ലീഡർഷിപ്പ് റോളുകളിൽ ഉള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലാണെന്നായിരുന്നു പഠനത്തിൽ കണ്ടെത്തിയത്.

മനുഷ്യജീവിതം പ്രവചിക്കാൻ ജീവിത സംഭവങ്ങളുടെ ഒരു ശ്രേണിയാണ് നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നത്. ഇവയിൽ പ്രായം, ആരോഗ്യ ശീലങ്ങൾ, കുടുംബ ചരിത്രം, ജീവിതശൈലി ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങയിൽ ഓരോരുത്തരും എടുക്കുന്ന തീരുമാനം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിശകലനം ചെയ്യുന്ന അത്യാധുനിക അൽഗോരിതങ്ങളാണ് ഈ എഐ സാങ്കേതികതവിദ്യ ഉപയോഗിക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

വർഷങ്ങളായുള്ള നൃത്തം കാലുകളെ ബാധിച്ചു; ആരോഗ്യപ്രശ്നങ്ങൾ തുറന്നുപറഞ്ഞ് ശോഭന

നൃത്തത്തിനായി ജീവിതത്തിന്റെ വലിയൊരു ഭാഗം മാറ്റിവെച്ച നടി ശോഭന, വർഷങ്ങളായുള്ള നൃത്തപരിശീലനം കാലുകളിൽ ഉണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കാലുകളുടെ കമാനങ്ങളെ താങ്ങിനിർത്തുന്ന ടെൻഡോണുകൾ ദുർബലമായതിനെത്തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വാം-അപ്പ്...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...