‘വാക്‌സിൻ തയ്യാറാക്കാൻ എഐ’; ലോകത്ത് ഇതാദ്യം, ഗവേഷകർ പറയുന്നത് ഇങ്ങനെ

വാക്‌സിൻ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനായി 39 പേരിൽ ആദ്യഘട്ട പരീക്ഷണം നടത്തി

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) രൂപകൽപ്പന ചെയ്‌ത ലോകത്തെ ആദ്യ വാക്‌സിനെക്കുറിച്ച് അറിയാമോ? ​കേംബ്രിഡ്‌ജ് സർവ്വകലാ ശാലയിലെ ഗവേഷകരാണ് എഐ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌ത ഒരു പുതിയ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഇത്തരത്തിൽ ഒരു വാക്‌സിൻ്റെ പ്രധാന ഘടകം എഐ ഉപയോഗിച്ച് പൂർണമായും രൂപകൽപ്പന ചെയ്യുന്നതും അത് മനുഷ്യരിൽ പരീക്ഷിക്കുകയും ചെയ്യുന്നത് ലോകത്ത് തന്നെ ആദ്യമാണ്.

ഭാവിയിൽ ഉണ്ടായേക്കാവുന്ന മഹാമാരികളെ തടയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അതേസമയം ഇതിൻ്റെ പ്രവർത്തനങ്ങൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എന്നിരുന്നാലും പുതിയ കണ്ടെത്തൽ വൈറൽ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന കുതിച്ചുചാട്ടമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസർച്ചിലെ സയൻ്റിഫിക് ഡയറക്ടർ പ്രൊഫസർ മരിയൻ നൈറ്റ് വ്യക്തമാക്കി.

സാധാരണയായി വൈറസുകൾക്ക് ജനിതകമാറ്റം സംഭവിക്കുമ്പോൾ നിലവിലുള്ള വാക്‌സിനുകളുടെ ഫലപ്രാപ്‌തി കുറയാറുണ്ട്. എന്നാൽ വിവിധ കൊറോണ വൈറസുകളുടെ ജനിതക കോഡുകൾ വിശകലനം ചെയ്യാൻ എഐ ഉപയോഗിച്ച ഗവേഷകർ, ‘സൂപ്പർ- ആൻ്റിജൻ’ എന്ന ഘടകം വികസിപ്പിക്കുകയും വൈറസുകൾക്ക് മാറ്റം സംഭവിച്ചാലും അവയെ തിരിച്ചറിയാൻ ശരീരത്തിൻ്റെ രോഗപ്രതിരോധ വ്യവസ്ഥയെ പരിശീലിപ്പിക്കാൻ ഇതിന് സാധിക്കുമെന്നും കണ്ടെത്തി.

നിലവിലുള്ള എല്ലാ കൊവിഡ് വകഭേദങ്ങൾക്കും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള വൈറസുകൾക്കും എതിരെ ഇത് സംരക്ഷണം നൽകുന്നുവെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. വാക്‌സിൻ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനായി 39 പേരിൽ ആദ്യഘട്ട പരീക്ഷണം നടത്തി. ഇതിൻ്റെ ഫലങ്ങൾ പോസിറ്റീവാണെന്ന് സയൻസ് മിനിസ്റ്റർ ലോർഡ് വാലൻസ് അറിയിച്ചു. തുടർന്ന് 200 പേരെ ഉൾപ്പെടുത്തി അടുത്ത ഘട്ട പരീക്ഷണം നടത്താനാണ് സംഘത്തിൻ്റെ തീരുമാനം.

കൊറോണ വൈറസുകൾക്ക് പുറമെ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്ന ഫ്ലൂ വൈറസുകൾക്കും മാരകമായ എബോള വൈറസുകൾക്കും എതിരെ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്‌സിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വാക്‌സിൻ ഗവേഷണ രംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബ്രിട്ടനിൽ ഗൂഗിൾ എഐക്ക് പൂട്ടിട്ടു: മാധ്യമ ഉള്ളടക്കങ്ങൾ സംരക്ഷിക്കാൻ കർശന നടപടി

ബ്രിട്ടനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന 'എ.ഐ. ഓവർവ്യൂസ്' (AI Overviews) ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് മേൽ ബ്രിട്ടീഷ് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. മാധ്യമസ്ഥാപനങ്ങളുടെയും...

Keep exploring...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

Related Articles

ബ്രിട്ടനിൽ ഗൂഗിൾ എഐക്ക് പൂട്ടിട്ടു: മാധ്യമ ഉള്ളടക്കങ്ങൾ സംരക്ഷിക്കാൻ കർശന നടപടി

ബ്രിട്ടനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന 'എ.ഐ. ഓവർവ്യൂസ്' (AI Overviews) ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് മേൽ ബ്രിട്ടീഷ്...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു; രോഗം ബാധിച്ച പന്നികളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കോട്ടയം കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്....

കോക്ക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു

പരീക്ഷാ പിഴവുകളുടെ പേരിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് ന്യൂഡൽഹിയിലെ ജന്തർ...

‘6 കോടി രൂപ കത്തിച്ച് കളഞ്ഞു’; ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതിയില്‍ പ്രതി സംഗീതിൻ്റെ ഞെട്ടിക്കുന്ന മൊഴി. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തട്ടിയതില്‍ ആറ് കോടി...

കൊച്ചി മെട്രോ ലാഭത്തില്‍, ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്ക്

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തില്‍. നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര്‍ക്കാരിൻ്റെ ധവളപത്രത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി...

പിളർപ്പിൽ നിന്ന് തൃണമൂൽ കോൺഗ്രസിനെ രക്ഷിക്കാൻ മമത വിമതരുമായി ബന്ധപ്പെടുന്നു

തൃണമൂൽ കോൺഗ്രസിൻ്റെ 28 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ പിളർപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്ന് കൂടുതൽ പേർ കൂട്ടത്തോടെ പലായനം...

ബിജെപിയിൽ നിന്ന് കെ.അണ്ണാമലൈ രാജിവച്ചു, പ്രസിഡന്റ് അത് സ്വീകരിച്ചു

തമിഴ്‌നാട് രാഷ്ട്രീയം വലിയൊരു കോളിളക്കത്തിന് സാക്ഷ്യം വഹിച്ചു. മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ...

‘ലോക പരിസ്ഥിതി ദിനം’; ഭൂമിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാം

”ഭൂമിയില്‍ മനുഷ്യൻ്റെ ആവശ്യത്തിന് ഉള്ളതെല്ലാമുണ്ട്, എന്നാല്‍ അവൻ്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാ ഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി ദിനത്തില്‍...