പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്, ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിൻ്റെ ഏറ്റവും പുതിയ അവകാശ വാദങ്ങള്‍

ടര്‍ബോ റീസണിംഗ് സിസ്റ്റത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിൻ്റെ പുറപ്പാട്

മനുഷ്യചിന്തയുടെ പ്രതീക്ഷയ്ക്കപ്പുറം നിര്‍മിത ബുദ്ധിയെ വളര്‍ത്തുന്ന എഐ മോഡല്‍ ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ് ലോഞ്ച് ചെയ്‌ത്‌ ഗൂഗിള്‍. ഓപ്പണ്‍ എഐയുടെ ജിപിറ്റി-4 ടര്‍ബോ റീസണിംഗ് സിസ്റ്റത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിൻ്റെ പുറപ്പാട്. മനുഷ്യന്‍ ചോദിക്കുന്ന പ്രോംപ്റ്റുകള്‍ക്ക് അനുസരിച്ചുള്ള ഉത്തരങ്ങള്‍ നല്‍കുന്ന സാധാരണ പ്ലാറ്റ്‌ഫോമിന് പകരമായി ആ ഉത്തരത്തിലേക്ക് എത്തുന്നതിന് സഹായിച്ച ചിന്താരീതിയും പ്രക്രിയകളും കൂടി വിശദീകരിക്കുന്നതാണ് ജെമിനി ഫ്‌ളാഷ് തിങ്കിംഗ്.

സങ്കീര്‍ണ പ്രശ്‌നങ്ങളെ വരെ ലളിതവത്കരിച്ച് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും ജെമിനി 2.Oന് കഴിയുമെന്നാണ് ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് ചീഫ് സയന്റിസ്റ്റ് ജെഫ് ഡിയാനും എ ഐ സ്റ്റുഡിയോ പ്രോഡക്ട് ലീഡ് ലോഗന്‍ കില്‍പാട്രിക്കും അവകാശപ്പെടുന്നത്. മനുഷ്യൻ്റെ യുക്തിവിചാരത്തിന് പകരമാകാനാകില്ലെങ്കിലും മനുഷ്യചിന്തയും യുക്തിവിചാരവുമായും സാമ്യമുള്ള തരത്തില്‍ ചോദ്യങ്ങള്‍ക്ക് ജെമിനി 2.0ക്ക് മറുപടി നല്‍കാനാകും. ഇത് പ്രോഗ്രാമിങ് രംഗത്തും ഊര്‍ജതന്ത്രം ഗണിതം എന്നിവയിലും വലിയ സഹായകരം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജെമിനി 2.0 ഫ്‌ലാഷ് തിങ്കിംഗ് കൂടുതല്‍ വേഗത്തില്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ നല്‍കുമെന്നും ജെഫ് ഡീന്‍ പറഞ്ഞു. പരീക്ഷണഘട്ടത്തില്‍ ഒരു സങ്കീര്‍ണമായ ഫിസിക്‌സ് പ്രോബ്രം ജെമിനി 2.0 ഫ്‌ലാഷ് തിങ്കിംഗ് വളരെ വേഗത്തില്‍ പരിഹരിക്കുകയും ഇതിന് കൃത്യവും യുക്തിഭദ്രവുമായ വിശദീകരണം നല്‍കുകയും ചെയ്‌തിരുന്നു. വിഷ്വല്‍, ടെക്സ്റ്റ് ഡാറ്റകള്‍ വളരെ വേഗത്തില്‍ അനലൈസ് ചെയ്യാനും റിസള്‍ട്ട് തരാനും ഇതിന് സാധിക്കുമെന്നും ഡീപ്പ് മൈന്‍ഡ് അവകാശപ്പെടുന്നു.

Image Courtesy: LinkedIn

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള...

Keep exploring...

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

More News

മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിൻ്റെ ആഭ്യന്തര കാര്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍...

തോൽവിക്ക് കാരണം കേരളത്തിൽ ഭരണവിരുദ്ധ വികാരമല്ല; സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഐഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട്...

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...

പശ്ചിമേഷ്യൻ സംഘർഷം വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നു; ജൂണിൽ എയർ ഇന്ത്യ സർവീസുകൾക്ക് വൻ റദ്ദാക്കൽ സാധ്യത

പശ്ചിമേഷ്യയിലെ തുടരുന്ന യുദ്ധസാഹചര്യം ആഗോള വ്യോമയാന മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജൂൺ മാസം മുതൽ വൻതോതിൽ...