...
Home News സോഷ്യൽ മീഡിയയിൽ ബോർഡിംഗ് പാസിൻ്റെ ഫോട്ടോ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

സോഷ്യൽ മീഡിയയിൽ ബോർഡിംഗ് പാസിൻ്റെ ഫോട്ടോ ഷെയർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

253

വിദേശ യാത്രകള്‍ മറ്റുള്ളവരോട് പങ്കുവെക്കാൻ പലരും സോഷ്യൽ മീഡിയകളാവും ഉപയോ​ഗിക്കുക. വിദേശ യാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ധാരാളം വ്യക്തികള്‍ അവരുടെ ബോര്‍ഡിങ് പാസ് സ്റ്റോറിയോ സ്റ്റാറ്റസ് ആയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിലൂടെ ഒരാളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം ശേഖരിക്കാന്‍ സാധിക്കുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്‌ദർ പറയുന്നത്.

പേര്, ഫ്ലൈറ്റ് നമ്പർ, സീറ്റ് അസൈൻമെന്റ് എന്നിവക്ക് പുറമേ, ബോർഡിംഗ് പാസിൽ ധാരാളം വിവരങ്ങൾ ഉണ്ട്. അവ പിന്തുടരുന്നതിലൂടെ നിങ്ങൾ ആരാണെന്ന് കൂടുതൽ അറിയാൻ കഴിയും. യാത്രക്കാരൻ്റെ ഫോണ്‍ നമ്പര്‍, ഫ്രീക്വന്റ് ഫ്‌ലയര്‍ അംഗത്വ നമ്പര്‍, അതേ നമ്പറില്‍ ബുക്ക് ചെയ്‌ത മറ്റ് യാത്രാ വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ വിദഗ്‌ദ ഹാക്കര്‍മാര്‍ക്ക് സാധിക്കും. ഇതുവഴി വേണമെങ്കിൽ യാത്രപോലും മുടക്കാൻ സാധിക്കും..

വിമാന സീറ്റ് ചേഞ്ച് ചെയ്യാനും ഭാവിയിലെ യാത്രകള്‍ റദ്ദാക്കാനും ബോര്‍ഡിംഗ് പാസിലെ ഉള്ളടക്കം പുറത്തു പോകുന്നത് വഴിവെച്ചേക്കാം. എയര്‍ലൈന്‍ അക്കൗണ്ട് മാറ്റാനും, ഹോട്ടലുകളുടെയും ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളുടെയും ബുക്കിങ് മാറ്റി ആള്‍മാറാട്ടം നടത്താനും ഹാക്കര്‍മാര്‍ ശ്രമിച്ചേക്കും.

ബോര്‍ഡിങ് പാസ് പങ്കുവയ്‌ക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍ വ്യക്തിഗത ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.

സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധിക്കുന്നതാവും നല്ലത്. എന്തെങ്കിലും പുറത്തായി കഴിഞ്ഞാൽ, അത് ആർക്കൊക്കെ കാണാമെന്നതിൽ നിങ്ങൾക്ക് നിയന്ത്രണമില്ല. യാത്രയെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെയ്ക്കണം എന്നാണെങ്കിൽ ബോർഡിംഗ് പാസിന് പകരം വിമാന താവളത്തിലെ മോണിറ്ററുകളുടെ ഒരു ചിത്രം എടുത്ത് പങ്കുവെക്കുന്നതാവും നല്ലത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.