...
Home Literature ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

അയർലൻഡിലെ നാഷണൽ ലൈബ്രറിയുടെ ചരിത്രരേഖകളിൽ നിന്ന് ഈ കഥ കണ്ടെത്തിയിരിക്കുന്നത് പ്രശസ്ത ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ വലിയ ആരാധകനുമായ ബ്രയാൻ ക്ലിയറിയാണ്.

299

പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ, 134 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു പ്രേതകഥ വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബ്ബെറ്റ് ഹിൽ’ എന്ന പ്രേതകഥയാണ് ഇപ്പോൾ നൂറുകണക്കിന് വർഷങ്ങൾക്കുശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നത്. 1890-ൽ ഒരു ഐറിഷ് ദിനപത്രത്തിൽ അച്ചടിച്ചിരുന്ന ഈ കഥ പിന്നീട് എവിടെയും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതു വരെ ബ്രാം സ്റ്റോക്കറിന്റെ കൃതികളിൽ ഉൾപ്പെടുത്തപ്പെട്ടതുമല്ല.

അയർലൻഡിലെ നാഷണൽ ലൈബ്രറിയുടെ ചരിത്രരേഖകളിൽ നിന്ന് ഈ കഥ കണ്ടെത്തിയിരിക്കുന്നത് പ്രശസ്ത ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ വലിയ ആരാധകനുമായ ബ്രയാൻ ക്ലിയറിയാണ്. 1891-ൽ ഡബ്ലിൻ ഡെയിലി എക്‌സ്പ്രസിൽ ‘ഗിബ്ബെറ്റ് ഹിൽ’ എന്ന പേരിലുള്ള പരസ്യം കണ്ട ശേഷം നടത്തിയ അന്വേഷണമാണ് കഥയുടെ പുനർഖാതിനുള്ള വഴിതെളിച്ചത്. മൂന്നു കുറ്റവാളികൾ ചേർന്ന് ഒരു നാവികനെ തൂക്കികൊല്ലുന്നതാണ് കഥയുടെ പ്രമേയം. നാവികനെ തൂക്കിയതിനു ശേഷം കടന്നുപോകുന്ന യാത്രക്കാരെ ഭീതിപ്പെടുത്തുന്ന ഒരു ശക്തിയാകുന്നുണ്ട് അദ്ദേഹം.

‘ഡ്രാക്കുള’ എഴുതുന്നതിനു മൂന്നുവർഷം മുമ്പ്, 1890-ൽ, സ്റ്റോക്കർ ഈ കഥ എഴുതിയതാണെന്നാണ് കരുതുന്നത്. ഈ മാസം 25 മുതൽ 28 വരെ ഡബ്ലിനിൽ നടക്കുന്ന ബ്രാം സ്റ്റോക്കർ ഫെസ്റ്റിവലിൽ ‘ഗിബ്ബെറ്റ് ഹിൽ’ ഔദ്യോഗികമായി പ്രകാശനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.